Kerala News

ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു

Keralanewz.com

വണ്ടൂർ: ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തുജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തർക്കവുമായി ബന്ധപ്പെട്ട മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസിൽ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തെക്കുംപാടത്തെ സുശാന്തിൻ്റെ വീട്ടിൽ നിന്ന് രാവിലെ 6.30 ഒാടെയാണ് വണ്ടൂർ പോലീസ് അറസ്റ്റ ചെയ്തത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം.

അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ മർദ്ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി

Facebook Comments Box