Kerala News

കേരളത്തിലെ സ്വകാര്യ ബി.എഡ് കോളേജുകളിലെ ഫീസ് വര്‍ധനയ്ക്ക് സുപ്രീം കോടതി അനുമതി

Keralanewz.com

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബി.എഡ് കോളേജുകളിലെ ഫീസ് വര്‍ധനയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. മെറിറ്റ് സീറ്റിലേക്ക് 45,000ഉം മാനേജ്‌മെന്റ് സീറ്റില്‍ 60,000ഉം ഈടാക്കാനാണ് അനുമതി. കോവിഡ് കാരണം നിലവില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
2017ലെ യുജിസി ചട്ടങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോളേജുകളുടെ നടത്തിപ്പിന് വലിയ ചെലവു വരുന്നതായി സ്വകാര്യ ബി.എഡ് കോളേജ് അസോസിയേഷനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി. വേണുവിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗം സമിതിയാണ് സ്വകാര്യ ബി. എഡ് കോളേജുകളിലെ ഫീസ് വര്‍ധനയ്ക്കുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയിരുന്നത്. അതിനാല്‍ ശുപാര്‍ശ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ പ്രയാസത്തില്‍ കഴിയുന്ന കോവിഡ് കാലത്ത് ഒരു കോഴ്‌സിനും ഫീസ് വര്‍ധിപ്പിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി. കെ. ശശി വാദിച്ചു. എന്നാല്‍ ഈ വാദം ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. 2008 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബി.എഡ് കോളേജുകളില്‍ 29,000 രൂപ ആയിരുന്നു ഫീസ്

Facebook Comments Box