Sat. Apr 20th, 2024

ട്രാവൻകൂർ സിമന്റ്‌സിന് കൂടുതൽ ആനുകൂല്യം: നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ്

By admin Jul 28, 2021 #news
Keralanewz.com

തിരുവനന്തപുരം: ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാർക്ക് ലഭിക്കുവാനുള്ള പി എഫ്, ഗ്രാറ്റുവിറ്റി നൽകുന്നതിന് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി പി.രാജീവ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഗ്രേസിമന്റ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ട്രാവൻകൂർ സിമന്റ്‌സിന്റെ പുനരുദ്ധാരണത്തിനായി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കാക്കനാട് ഉള്ള ട്രാവൻകൂർ സിമന്റ്‌സിന്റെ ഭൂമി കിൻഫ്രയ്ക്ക് വിറ്റിരുന്നു. ഇതിന് അഞ്ചു കോടി രൂപ വിലയും അഡ്വാൻസായി ഈടാക്കിയിരുന്നു. എന്നാൽ, സ്ഥലം വില സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നു കിൻഫ്ര ഈ ഭൂമിയുടെ ബാക്കി നൽകുന്നത് വൈകുകയാണ്. ഇതു കൂടാതെ ഭൂമി രജിസ്‌ട്രേഷനുള്ള തുകയും കുറച്ചിരുന്നു. ഈ തുക നൽകുന്നതിനുള്ള ഇളവുകളിലും തർക്കം തുടരുന്നുണ്ട്. ഇത് അടക്കമുള്ള നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ട്രാവൻകൂർ സിമന്റ്‌സിന്റെ പ്രതിസന്ധി പരിഹാരത്തിന് സർക്കാർ ഇടപെടണമെന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിമന്റ്‌സ് നിലവിൽ വൈറ്റ്‌സിമന്റും പുട്ടിയും ഉത്പാദനം മാത്രമാണ് നടക്കുന്നത്. ഗ്രേസിമന്റ് കൂടി ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇത് കൂടാതെ, ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാർ അടക്കം ദുരിതത്തിലാണ് എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു. 2019 ൽ വിരമിച്ച 95 ജീവനക്കാർക്ക് ഇപ്പോഴും പ്രോവിഡന്റ് ഫണ്ടും മറ്റുള്ള ആനൂകൂല്യങ്ങളും ലഭിച്ചിട്ടില്ല. അത് ലഭിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Facebook Comments Box

By admin

Related Post