മാത്യു കുഴല്‍നാടൻ എം എൽ എ വിളിച്ച യോഗത്തില്‍നിന്ന് കുഴല്‍നാടന് ആര്‍ഡിഒ യുടെ വിലക്ക്; നിര്‍ഭാഗ്യകരമാണെന്ന് കുഴൽനാടൻ .
മൂവാറ്റുപുഴ മഴക്കാലഒരുക്ക നടപടികള്‍ സ്വീകരിക്കാനായി ചേർന്ന യോഗത്തില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എ പങ്കെടുക്കുന്നത് തടഞ്ഞ് ആർഡിഒ
എംഎല്‍എയുടെ തന്നെ നിർദേശപ്രകാരം വിളിച്ചു ചേർത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് അവസാന ദിവസം എംഎല്‍എയെ ആർഡിഒ തടഞ്ഞത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണു യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ആർഡിഒ രേഖാമൂലം കത്തു നല്‍കിയത്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയില്‍ കാലവർഷത്തില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിനു മുന്നോടിയായി മാത്യു കുഴല്‍നാടൻ ഇടപെട്ടാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. ഇതിന് ആർഡിഒയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാത്യു കുഴല്‍നാടനെ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന നിർദേശം ‘മുകളില്‍’ നിന്ന് ഉണ്ടായി. തുടർന്ന് ഇന്നലെ മാത്യു കുഴല്‍നാടനെ പങ്കെടുപ്പിക്കാതെ യോഗം നടത്തി. യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതു നിർഭാഗ്യകരമാണെന്ന് എംഎല്‍എ പ്രതികരിച്ചു.