Sat. Jul 27th, 2024

ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കും, എക്സിറ്റ് പോളിൽ പുരേഷ് ഗോപി. കെ മുരളീധരനും സുനില്‍ കുമാറും ഔട്ട്

By admin Jun 2, 2024 #bjp #congress #Suresh Gopi
Keralanewz.com

തൃശൂർ:ദേശീയ തലത്തില്‍ ബിജെപി ക്ക്‌ വൻ മുന്നേറ്റം പ്രവചിക്കുന്ന ഫലങ്ങളില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സൂചനയും . ബിജെപി വലിയ പ്രതീക്ഷയോടെ ദക്ഷിണേന്ത്യയില്‍ പ്രത്യേക ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പാണിത്.

തിരുവനന്തപുരത്ത് രണ്ട് കേന്ദ്രമന്ത്രിമാരെ ബിജെപി ഇറക്കിയത് കേരളത്തില്‍ വലിയ തരംഗം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കെ മുരളീധരനുമാണ് ബിജെപിക്ക് വേണ്ടി മല്‍സരിച്ചത്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും തൃശൂരില്‍ സുരേഷ് ഗോപിയും ജയിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുളളത്.

എബിപി ന്യൂസ്, ടൈസ് നൗ, ആക്‌സിസ് മൈ ഇന്ത്യ, ടിവി9 തുടങ്ങി ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത് സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നു തന്നെയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിച്ചിരുന്നു. ഇത്തവണ വീണ്ടും ഇറങ്ങിയത് ജയിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ബിജെപിയുടെ പ്രചാരണം.
സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ എല്‍ഡിഎഫിന് വേണ്ടിയും കെ മുരളീധരന്‍ യുഡിഎഫിന് വേണ്ടിയും കളത്തിലിറങ്ങിയ തൃശൂര്‍, കേരളത്തില്‍ ഇത്തവണ എറ്റവും ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ്. ശക്തമായ ത്രികോണ മല്‍സരം നടക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പം എന്നത് പ്രവചനാതീതമാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തള്ളി ബിജെപി വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുമ്പോള്‍ ബിജെപി ക്യാമ്പില്‍ ആത്മവിശ്വാസം നിറയുകയാണ്.

ജൂണ്‍ 4ന് ഔദ്യോഗിക ഫല പ്രഖ്യാപനം വരുമ്പോള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം സത്യമാണോ എന്നറിയാം. എത്ര മണ്ഡലങ്ങള്‍ ബിജെപിക്ക് കിട്ടും, സുരേഷ് ഗോപിയാണോ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപി തുടങ്ങിയ കാര്യങ്ങളിലും അന്ന് വ്യക്തത വരും. നടന്‍, രാഷ്ട്രീയക്കാരന്‍, സാമൂഹ്യ പ്രവർത്തകൻ ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങി നിരവധി മേഖലകളിലെ നിറസാന്നിധ്യമാണ് സുരേഷ് ഗോപി.

2016 ഏപ്രിലില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശൂരില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016 ഓക്ടോബറിലാണ് സുരേഷ് ഗോപി ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇത്തവണ കേരളത്തില്‍ ബിജെപിക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍. എബിപി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ജന്‍കി ബാത്ത്, ഇന്ത്യ ടിവി എന്നിവര്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നത്. എക്‌സിറ്റ് പോള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. പലപ്പോഴും ഔദ്യോഗിക കണക്കില്‍ നിന്ന് വളരെ വ്യത്യസ്തമായ ചരിത്രവുമുണ്ട്. കോൺഗ്രസ് തന്നെ സർവേ ഫലങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.

Facebook Comments Box

By admin

Related Post