Kerala NewsPolitics

നവകേരള സദസ്സില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ക്ക് സസ്പെൻഷൻ

Keralanewz.com

കോഴിക്കോട്: യുഡിഎഫ് നിര്‍ദേശം ലംഘിച്ച്‌ നവകേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍.

കൊടുവള്ളി നിയോജകമണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി പാര്‍ട്ടി നേതൃത്വം സസ്പെന്‍ഡ് ചെയ്തത്.

ഇതേ കുറ്റത്തിനാണ് കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എന്‍.അബൂബക്കറിനെ (പെരുവയല്‍) പാര്‍ട്ടി ഡിസിസി ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.
നവകേരള സദസിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു. ഇതിനിടയിലാണ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ നവകേരള സദസില്‍ പങ്കെടുത്തത്.

ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്റുമാണ് നവകേരള സദസില്‍ പങ്കെടുത്ത മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് യോഗത്തിനെത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
മുന്നണി തീരുമാനം മറികടന്ന് യു ഡി എഫ് പ്രാദേശിക നേതാക്കളും , അണികളും നവകേരള സദസിൽ പങ്കെടുക്കുകയും സംഭാവനകൾ നൽകുകയും ചെയ്യുന്നതിനെ ആശങ്കയോടെയാണ് യു ഡി എഫ് നേതൃത്വം കാണുന്നത്.

Facebook Comments Box