Fri. Apr 26th, 2024

വെള്ളായണി കായലിലും അരുവിക്കരയിലും പോള നീക്കം ചെയ്യാന്‍ നടപടി; മന്ത്രി റോഷി അഗസ്റ്റിന്‍

By admin Jul 28, 2021 #news
Keralanewz.com

തിരുവനന്തപുരം: വെളളായണി കായലും അരുവിക്കര ശുദ്ധജലവിതരണ സ്രോതസിലെയും പോള നീക്കല്‍ കാര്യക്ഷമമാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പോള വാരുന്ന യന്ത്രം വാങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസേചന വകുപ്പിലെ മെക്കാനിക്കല്‍ വിഭാഗത്തിന് കീഴില്‍ പോള വാരുന്ന യന്ത്രം ഒരെണ്ണം മാത്രമാണ് നിലവിലുളളത്. ഈ യന്ത്രം ഇപ്പോള്‍ ആലപ്പുഴ ഡോക്ക് ആന്റ് വര്‍ക്ക് ഷോപ്പ് സബ് ഡിവിഷനില്‍ ആണുള്ളത്. ഇതുപയോഗിച്ച് ആലപ്പുഴയിലേയും മറ്റു ജില്ലകളിലേയും കായലുകളിലെ പോളകള്‍ നീക്കം ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു. കോവളം എം.വിന്‍സെന്റ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

Facebook Comments Box

By admin

Related Post