Sat. Apr 27th, 2024

കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പാലത്തിനാലിന് കേരള ലോയേഴ്സ് കോൺഗ്രസ് (എം) സ്വീകരണം നൽകി

By admin Jul 28, 2021 #news
Keralanewz.com

തൊടുപുഴ: കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പാലത്തിനാലിന് കേരള ലോയേഴ്സ് കോൺഗ്രസ് എം തൊടുപുഴ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. അഡ്വ.ടോം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കാലാനുസൃതമായി ഭൂ നിയമങ്ങൾ പരിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ നേതാക്കളായ മധു നമ്പൂതിരി, ബിനു തോട്ടുങ്കൽ, ജോണി പുളിക്കൻ,എ.ജെ ജോൺസൺ, ബെർഗ് ജോർജ്,ബോബി ജോർജ്,ആൽഡ്രിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post