Sat. May 4th, 2024

ക്രിസ്മസ് രാത്രി കാമുകനൊപ്പം കഴിഞ്ഞു, ശേഷം കൊലപ്പെടുത്തി: പോലീസെത്തിയപ്പോള്‍ നിറചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് യുവതി

By admin Dec 29, 2021 #news
Keralanewz.com

മിസ്സോറി: ക്രിസ്തുമസ് രാത്രിയില്‍ കാമുകനെ വെട്ടിക്കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്.

കേപ് ഗിറാര്‍ഡോയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്. ബ്രിട്ടണി വില്‍സണ്‍ (32) എന്ന യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. സൗത്ത് ഈസ്റ്റ് മിസ്സോറിയില്‍ നിന്നും 115 മൈല്‍ ദൂരെയുള്ള കേപ് ജിറാര്‍ഡി യുവില്‍ തന്റെ വീട്ടില്‍ വെച്ചായിരുന്നു യുവതി കാമുകന്‍ ഹാരിസണ്‍ സ്റ്റീഫന്‍ ഫോസ്റ്ററെ കൊലപ്പെടുത്തിയത്.

ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെ ഇരുവരും മദ്യവും മയക്കുമരുന്നും കഴിച്ചിരുന്നു. ഇതിനിടെ വാള്‍ കൊണ്ട് യുവതി കാമുകനെ കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യ ജീവിതത്തിലെ താളപ്പിഴകള്‍ ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണു സൂചന. യുവതി തന്നെയാണ് കാമുകനെ കൊലപ്പെടുത്തിയ വിവരം പോലീസിനെ വിളിച്ച്‌ അറിയിച്ചത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ബ്രിട്ടണി വീടിനു മുന്‍ വശത്തുണ്ടായിരുന്നു.

വെട്ടാന്‍ ഉപയോഗിച്ച വാളും മുന്‍വശത്തു തന്നെ കിടന്നിരുന്നു. സംഭവത്തില്‍ അടുത്ത വീട്ടിലെ യുവതി ദൃക്സാക്ഷിയാണ്. യുവാവിനെ ബ്രിട്ടണി വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് യുവതിയും മൊഴി നല്‍കി. അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ കൂടെ ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. ഇയാള്‍ക്ക് മുന്നില്‍ നിറഞ്ഞ ചിരിയോടെയായിരുന്നു യുവതി പോസ് ചെയ്തത്. ബ്രിട്ടണിയും സ്റ്റീഫനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നുവെന്നും, ഇരുവരും ഉടന്‍ വിവാഹിതരാകാനുള്ള പദ്ധതി ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്

Facebook Comments Box

By admin

Related Post