Fri. May 3rd, 2024

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആന്റോ ആന്റണി എം പി അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജനുവരി 1 ന്

By admin Dec 29, 2021 #news
Keralanewz.com

തീക്കോയി ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു.എം പി ആന്റോ ആന്റണി 2022 ജനുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് തീക്കോയി ടൗണിൽ വച്ച് നിർവ്വഹിക്കുന്നു.

പ്രസ്തുത ചടങ്ങിൽ ഗ്രാമ -ബ്ലോക്ക് -ജില്ലാ ജന പ്രതിനിധികൾ, പി എച്ച് സി HMC അംഗങ്ങൾ, പഞ്ചായത്ത്‌ -ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ,വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടന നേതാക്കൾ, ആശാവർക്കേഴ്സ്,ആരോഗ്യ വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ്‌
കെ സി ജെയിംസ്,മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ്എന്നിവർ അറിയിച്ചു.

Facebook Comments Box

By admin

Related Post