Tue. Apr 23rd, 2024

സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി വേട്ട, പിടിച്ചെടുത്തത് കോടികള്‍ വില മതിയ്ക്കുന്ന ആംബര്‍ ഗ്രീസ്

By admin Jul 24, 2021 #news
Keralanewz.com

മൂന്നാര്‍: സംസ്ഥാനത്ത് വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് അഞ്ച് കോടി വിലയുള്ള ആംബര്‍ ഗ്രീസാണ് മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്. അഞ്ച് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്‌നാട് വത്തലഗുണ്ട്, പെരികുളം സ്വദേശികളായ നാല് പേരും, മൂന്നാര്‍ സ്വദേശിയുമാണ് പിടിയിലായിരിക്കുന്നത്. മൂന്നാര്‍ സ്വദേശിയായ മുരുകനെന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ആബര്‍ഗ്രീസ് എത്തിച്ചത്. സംസ്ഥാനത്ത് ആംബര്‍ ഗ്രീസ് പിടികൂടുന്ന രണ്ടാമത്തെ സംഭവമാണിത്.

ചേറ്റുവയില്‍ 30 കോടിയുടെ ആംബര്‍ഗ്രീസുമായി മൂന്നുപേരെ വനം വിജിലന്‍സ് നേരത്തെ പിടികൂടി.വാടാനപ്പള്ളി സ്വദേശി രായംമരക്കാര്‍ വീട്ടില്‍ റഫീഖ് (47), പാലയൂര്‍ സ്വദേശി കൊങ്ങണംവീട്ടില്‍ ഫൈസല്‍ (40), എറണാകുളം സ്വദേശി കരിയക്കര വീട്ടില്‍ ഹംസ (49) എന്നിവരാണ് പിടിയിലായത്. കേരളത്തിലെ ആദ്യത്തെ ആംബര്‍​ഗ്രീസ് വേട്ടയാണിത്. അന്ന് പിടിച്ചെടുത്ത ആംബര്‍ ഗ്രീസിന് 19 കിലോ ഭാരമുണ്ട്

Facebook Comments Box

By admin

Related Post