Sat. Apr 20th, 2024

ടോക്കിയോ 2020 ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. ഇന്ത്യന്‍ വെള്ളിനക്ഷത്രം

By admin Jul 24, 2021
Keralanewz.com

ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളുടെ ഭാരം ശാന്തതയോടെ കൈകളില്‍ ആവാഹിച്ചു സായികോം മീരാ ഭായ് ചാനു’മിറാക്കിള്‍’ ചാനുവായി. ടോക്കിയോയില്‍ വനിതകളും 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാ ഭായ് ചാനു ഇന്ത്യക്ക്മെഡല്‍ പട്ടികയില്‍ വെള്ളിത്തിളക്കം സമ്മാനിച്ചത്. ടോക്കിയോ 2020 ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍.

വനിതകളുടെ ഭാരോദ്വഹനത്തില്‍ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനവുമായാണ് ചാനുവിന്റെവെള്ളി നേട്ടം. ചാനുവിന്റെ കൈകളില്‍ ഉയര്‍ന്നത് 202 കിലോ ഗ്രാം ഭാരം. സ്‌നാച്ചില്‍ 87 കിലോ ഗ്രാം. ജര്‍ക്കില്‍115 കിലോഗ്രാം. 21 വര്‍ഷത്തിന് ശേഷമാണ് ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം.

ചാനുവിന് മുന്‍പ് 2000 സിഡ്‌നിയില്‍ ആണ് ഇന്ത്യ വെങ്കലം മെഡല്‍ നേടിയത്.

21ാം വയസില്‍ 192 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാ ഭായ് ചാനു കുഞ്ചുറാണി ദേവിയുടെ 190 കിലോ ഗ്രാംറെക്കോര്‍ഡ് തകര്‍ത്ത് റിയോ ഒളിംപിക്‌സിന് പോയത്. നിരാശയോടെയാണ് തിരിച്ചെത്തിയത്. ആദ്യ ഒളിംപിക്‌സ്നല്‍കിയ സമ്മര്‍ദ്ധങ്ങളാണ് ഭാരമായതെന്ന് ചാനു തിരിച്ചറിഞ്ഞു. ഉയര്‍ച്ചയും താഴ്ചയും നല്‍കിയ പാഠങ്ങളില്‍നിന്നും ചാനു കരുത്ത് നേടി.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിന്റെ കിഴക്കു നോങ്‌പോക് കാക്ചിങില്‍ ജനനം. കഠിന ധ്വാനത്തിന്റെവഴികളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യന്‍ കായികരംഗത്തിന്റെ നെറുകയിലേക്ക് മീരാ ഭായ് ചാനു ഭാരം ഉയര്‍ത്തിയത്. രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുടെ ഭാരം കൈകളിലേറ്റിയാണ് ചാനു ടോക്കിയോയിലേക്ക് പറന്നതും.

സഹോദരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ തട്ടിക്കളിച്ചു തുടങ്ങിയ ബാല്യം. ഇഷ്ടം പതിയെ അമ്ബെയ്ത്തിനോടായി. ലക്ഷ്യത്തിലേക്ക് അസ്ത്രം തൊടുക്കാനുള്ള പരിശീലകനെ തേടിയായി അലച്ചില്‍. നിരാശയായിരുന്നു ഫലം.

ഇംഫാലില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയാണ് ചാനുവിന്റെ ഗ്രാമമായ നോങ്‌പോക് കാക്ചിങ്. ഒരുപരിശീലകനെ കിട്ടാന്‍ ഏറെ യാത്ര ചെയ്യണം. ഒരു അമ്ബെയ്ത്ത് പരിശീലകനെ തേടി ചാനു ഇംഫാലിലെ സായ്കേന്ദ്രത്തില്‍ എത്തി. നിരാശമാത്രം സമ്മാനിച്ച യാത്ര.

അതിനിടെയാണ് മണിപ്പൂരി ഭാരോദ്വഹകയായ കുഞ്ജറാണി ദേവിയുടെ ചിത്രങ്ങള്‍ ചാനു കാണുന്നത്. ആചിത്രങ്ങള്‍ ചാനുവില്‍ സ്വാധീനം സൃഷ്ടിച്ചു. അമ്ബെയ്ത്തിനെ മനസില്‍ നിന്നു മായ്ച്ചു ചാനുഭാരോദ്വഹനത്തിന്റെ വഴിയിലേക്കിറങ്ങി.

നോങ്‌പോക് കാക്ചിങ് ഗ്രാമത്തില്‍ നിന്നും നിത്യേന 22 

22 കിലോ മീറ്റര്‍ അകലെയുള്ള പരിശീലന കേന്ദ്രത്തിലേക്ക് സഞ്ചരിച്ചു. ചാനു ഭാരോദ്വഹകയായി മാറി. ചാനുവിന്റെ കുതിപ്പിന് വേഗമേറി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി. 2016 ദേശീയ സീനിയര്‍ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം.

Facebook Comments Box

By admin

Related Post