Sat. Apr 20th, 2024

‘ഓരോ ഇന്ത്യക്കാർക്കും പ്രചോദനം’: ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By admin Jul 24, 2021 #news
Keralanewz.com

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്ന മീരഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മീരയുടെ പ്രകടനം ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മീരയോടൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു

ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മീരാഭായ് ചാനുവിന് വെള്ളി മെഡൽ ലഭിച്ചത്. 49 കിലോ വനിതാ വിഭാഗത്തിലാണ് മീരാഭായ് ചാനുവിന് മെഡൽ ലഭിച്ചത്. ഈ വിഭാഗത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായി ഉയര്‍ത്തിയത്. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ആണ് മീരാഭായ്. ഇരുപത്തിയൊന്ന് വർഷത്തിന് ശേഷമാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാഭായി ചാനു

Facebook Comments Box

By admin

Related Post