Thu. Mar 28th, 2024

ഇന്ധന വില ഇന്നും വര്‍ധിച്ചു, പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

By admin Oct 30, 2021 #news
Keralanewz.com

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയായി. ഡീസലിന് 102.80 രൂപയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 111.29 രൂപയായി. ഡീസലിന് 104.88 രൂപയും. കോഴിക്കോട് പെട്രോള്‍ വില 109.52 രൂപയും ഡീസലിന് 102.94 രൂപയുമായി. 

ഒരു മാസത്തിന് ഇടയില്‍ 9 രൂപയില്‍ അധികമാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് ഏഴ് രൂപയും.

Facebook Comments Box

By admin

Related Post