Wed. Apr 24th, 2024

വിദ്യാഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 11 വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ

By admin Oct 30, 2021 #kerala police
Keralanewz.com

11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില് ‍ പ്രതിക്ക് 11 വര്‍ഷം തടവും 80,000 പിഴയടക്കാനും ശിക്ഷ.

ഒറ്റപ്പാലം പാറക്കല്‍ ശശിധരനെ (37) ആണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം. പഴയന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ പൂര്‍ത്തിയായത് 2021 ലാണ്. പഴയന്നൂര്‍ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ നിയമം 10, ഒമ്ബത് വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ (ഐ) പ്രകാരം മൂന്ന് വര്‍ഷവും 20000 രൂപ പിഴയും 354 എ(നാല്) പ്രകാരം ഒരു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്.

പിഴയടക്കാത്ത പക്ഷം എട്ട് മാസം കൂടുതലായി തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കുവാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഒമ്ബത് രേഖകള്‍ ഹാജരാക്കുകയും, ഏഴ് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ സഹായികളായി സി.പി.ഒ മാരായ പി.ആര്‍ ഗീത, എ.ഡി. വിനോദ് എന്നിവര്‍ പ്രവര്‍ത്തിച്ചു. പ്രോസിക്യൂഷനു വേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.

വിദ്യാഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 11 വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ

Facebook Comments Box

By admin

Related Post