Kerala News

കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം, അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പോലീസുകാരോട് മുഖ്യമന്ത്രി

Keralanewz.com

അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും പ്രധാനമായും യൂണിഫോം ധരിച്ച്‌ പോകുമ്ബോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ഉള്‍പ്പെടെ ഇപ്പോള്‍ വലിയ ആരോപണമാണ് പോലീസ് നേരിടുന്നത്.

ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം മോന്‍സണ്‍ കേസില്‍ ആരോപണ വിധേയരാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോണ്‍സന്റെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചര്‍ച്ചാ വിഷയമാകുന്നത്. ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും മോണ്‍സന്റെ വീട് സന്ദര്‍ശിച്ചതും വലിയ വിവാദത്തിലേക്ക് വഴിവച്ചിരുന്നു. അതേസമയം, ലോക്ക്ഡൗണ്‍ കാലത്തേ പോലീസ് പരിശോധനകളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Facebook Comments Box