Mon. Apr 29th, 2024

നാട്ടിൽ ലഹരി വിൽപ്പനയുണ്ടോ ? രഹസ്യമായി പോലീസിനെ അറിയിക്കാം : ലഹരി നിർമ്മാർജ്ജനത്തിന് ജനങ്ങളുടെ സഹകരണം തേടി കേരള പോലീസ് .

By admin Sep 29, 2023 #kerala police
Keralanewz.com

തിരുവനന്തപുരം : ലഹരി നിർമ്മാർജ്ജനത്തിന് പൊതുജനങ്ങളുടെ സഹകരണം തേടി കേരള പോലീസ് . ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച വിവരങ്ങൾ പോലീസിന് കൈമാറുന്നതിനുള്ള രഹസ്യ സംവിധാനമാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്.

രഹസ്യ വിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾറും നമ്പറായ 9497927797 ലേക്ക് വിളിച്ചറിയിക്കാവുന്നതാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കേരള പോലീസ് അറിയിച്ചു. കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇ മെയ് വിലാസത്തിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പോലിസ് അറിയിച്ചു.

മനുഷ്യരാശിക്ക് വൻ ഭീഷണിയായി മാറിയിരിക്കുന്ന ലഹരിക്കെതിരെ നമുക്ക് ഒന്നായ് പോരാടാം . ലഹരി വിതരണം ഉപയോഗം സംബന്ധിച്ച രഹസ്യ വിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 എന്ന നമ്പരിലേക്ക് വിളിച്ചറിയിക്കാവുന്നതാണ്. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

Facebook Comments Box

By admin

Related Post