International NewsJobsKerala NewsNational NewsPravasi news

കുവൈത്തിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം; സ്പീക്കര്‍ അഹമ്മദ് അല്‍-സദൂണ്‍

Keralanewz.com

കുവൈത്ത് : പൊതുമേഖലയിലെ ജോലികള്‍ കുവൈത്ത് പൌരൻമാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലിമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍-സദൂണ്‍ മുന്നോട്ട് വെച്ചു.

ഇത് സംബന്ധമായ നിര്‍ദ്ദേശം അദ്ദേഹം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചു.യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു

ഇതിന് പുറമെ സമാനമായ ജോലികള്‍ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ ശമ്ബളത്തേക്കാള്‍ ഉയര്‍ന്ന ശമ്ബളം പ്രവാസികള്‍ക്ക് നല്‍കരുതെന്നും അല്‍-സദൂണ്‍ നിര്‍ദ്ദേശിച്ചു.രാജ്യത്തിന്റെ പുരോഗതിക്കും സാമ്ബത്തിക അഭിവൃദ്ധിക്കും സ്വദേശിവല്‍ക്കരണം ശക്തി പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും , പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് അല്‍-സദൂണ്‍ പറഞ്ഞു.

Facebook Comments Box