സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കെ അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.
മാപ്രാണം സ്വദേശിനി മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍-രശ്മി ദമ്ബതികളുടെ മകള്‍ അനൂജയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചേര്‍പ്പില്‍ വല്ലച്ചിറ ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്.
അനൂജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തൃശ്ശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനൂജയുടെ മരണം. വൈറ്റിലയില്‍ സ്വകാര്യ കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു അനൂജ
Facebook Comments Box