Kerala News

യൂത്ത്ഫ്രണ്ട് (എം) പ്രതിഷേധ മാർച്ചും ധർണ്ണയും ഫെബ്രുവരി 16ന് തിരുവനന്തപുരത്ത്

Keralanewz.com

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വഴുതക്കാട്ടെ ചീഫ് ഫോറസ്റ്റ് കണ്സർവേറ്ററുടെ ഓഫീസിലേക്ക് ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ 11 മണിക്ക് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നു . വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെയും കൃഷി സ്ഥലങ്ങളെയും സംരക്ഷിക്കണം എന്ന ആവശ്യമുയർത്തിക്കൊണ്ടാണ് മാർച്ചും, പ്രതിഷേധവും സംഘടിപ്പിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പരമാവധി പ്രവർത്തകർ എത്തിച്ചേരണം എന്നറിയിക്കുന്നു .

അഡ്വ: റോണി മാത്യു
പ്രസിഡൻ്റ്
കേരള യൂത്ത്ഫ്രണ്ട്(എം)
സംസ്ഥാന കമ്മിറ്റി

Facebook Comments Box