Mon. May 6th, 2024

പാലാ പൈകയിൽ വാഹനാപകടം; ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി; യാത്രക്കാരൻ മരിച്ചു

By admin May 17, 2022 #news
Keralanewz.com

പാലാ പൊൻകുന്നം റോഡിൽപൈകയിൽ ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഓട്ടോ യാത്രികൻ മരിച്ചു. ഭരണങ്ങാനം സ്വദേശി ലാലിച്ച നാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ രമേശന് പരിക്കേറ്റു. രണ്ടു പേരും ഭരണങ്ങാനം സ്വദേശികളാണ്

തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. പൈക പള്ളിയ്ക്കു മുന്നിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാലിച്ചന്റെ മരണം സംഭവിച്ചിരുന്നു. അപകട വിവരം അറിഞ്ഞ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനം റോഡിൽ നിന്നും മാറ്റിയിട്ട് അപകടം ഒഴിവാക്കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post