Sat. May 4th, 2024

അതിദരിദ്രർക്ക് ബസുകളിൽ ഇനി സൗജന്യ യാത്ര .

Keralanewz.com

തിരുവനന്തപുരം സംസ്ഥാനത്തെ അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ KSRTC/ പ്രൈവറ്റ് ബസ്സുകളിലും നവംബർ ഒന്ന് 2023 മുതൽ സൗജന്യ യാത്ര അനുവദിച്ചു ഉത്തരവായി.

അതി ദാരിദ്ര്യ നിർമ്മാർജന പദ്ധതി ലക്ഷ്യത്തിലേക്കുള്ള പ്രവർത്തന പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റ അധ്യക്ഷതയിൽ 16.08.2023 ൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.

ഈ ആനുകൂല്യം നവംബർ ഒന്നു മുതൽ ലഭ്യമാകുന്നതാണ്.

Facebook Comments Box

By admin

Related Post