Thu. May 2nd, 2024

തൃപ്പൂണിത്തുറ തിരെഞ്ഞെടുപ്പ് കേസ്: മുൻ മന്ത്രി കെ ബാബുവിന് തിരിച്ചടി.

By admin Feb 12, 2024 #congress #CPIM #M. Swaraj
Keralanewz.com

ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് തിരിച്ചടി.

കെ.ബാബുവിനെതിരെ എം.സ്വരാജ് ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിൽ നടപടികൾ തുടരാൻ സുപ്രീം കോടതി അനുമതി നൽകി.

എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കെ.ബാബു നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.

യു.ഡി.എഫ് സ്ഥാനാർഥിയായ കെ.ബാബുവായിരുന്നു തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്.

അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു.

തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് കെ.ബാബു വോട്ടർമാരെ ഭയപ്പെടുത്തിയെന്നാണ് സ്വരാജിന്റെ ഹർജിയിൽ പറയുന്നത്.

വോട്ട് അഭ്യർഥിച്ചുള്ള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പൻ്റെ ചിത്രവും ഉപയോഗിച്ചെന്നും ഹർജിയിൽ പറയുന്നു.

ഇത് നിലനിൽക്കില്ലെന്ന കെ.ബാബുവിന്റെ തടസവാദമാണ് ഹൈക്കോടതി നേരത്തേ തള്ളിയത്.

Facebook Comments Box

By admin

Related Post