Fri. May 17th, 2024

കര്‍ണാടകയിലെ സീറ്റ് മുഴുവനും തൂത്തുവാരണം ; സംസ്ഥാന നേതാക്കള്‍ക്ക് ‘വിജയഫോര്‍മുല’ യുമായി അമിത്ഷാ

By admin Feb 12, 2024
Keralanewz.com

മൈസൂരു: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 370 സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി ജെ.ഡി. (എസ്) മായി അപ്രതീക്ഷിത കൂട്ടുകെട്ടുണ്ടാക്കിയത് കര്‍ണാടക തൂത്തുവാരാനുള്ള വിജയ ഫോര്‍മുലയുടെ ഭാഗമായി.

ജെഡിഎസുമായുള്ള സീറ്റ് പങ്കിടല്‍ വ്യവസ്ഥകള്‍ ഉടന്‍ തീരുമാനം എടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും വിജയം ഉറപ്പാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘വിജയ ഫോര്‍മുല’ നല്‍കി.

സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുമായും പാര്‍ട്ടിയുടെ മൈസൂരു ക്ലസ്റ്റര്‍ നേതാക്കളുമായും ഷാ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. മൈസൂരു, മാണ്ഡ്യ, ഹാസന്‍, ചാമരാജനഗര്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടിയുടെ മൈസൂര്‍ ക്ലസ്റ്റര്‍. എല്ലാ ബൂത്തിലും വോട്ട് 10 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ഷായുടെ കര്‍മപദ്ധതി ബൂത്ത് തലത്തില്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകളിലും ബി.ജെ.പിക്കും ജെ.ഡി.എസിനും വിജയിക്കാനാകുമെന്നാണ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം.

2019 ലെ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രയായ സുമലത അംബരീഷ് ഉള്‍പ്പെടെ കര്‍ണാടകയില്‍ നിന്നുള്ള മൊത്തം 28 ലോക്സഭാ സീറ്റുകളില്‍ 26ലും ബിജെപി വിജയിച്ചിരുന്നു. കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന ജെഡി(എസ്) അന്ന് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അനീതിയെ വസ്തുതകള്‍ സഹിതം ഫലപ്രദമായി നേരിടാനും ശരിയായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി ടി രവി പറഞ്ഞു. ആളുകള്‍.

Facebook Comments Box

By admin

Related Post