Fri. May 3rd, 2024

വാവിട്ട വാക്കുകള്‍ തിരിച്ചടിക്കുന്നു’; ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസ് ; രാഹുല്‍ ഇന്ന് കോടതിയില്‍‌ ഹാജരാകും

By admin Feb 20, 2024 #Amit Shah #bjp #congress #Rahul Gandh
Keralanewz.com

ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുന്ന രീതിയിൽ പ്രസംഗിച്ച കേസില്‍ രാഹുല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. ഉത്തർപ്രേദശിലെ സുല്‍ത്താൻപൂർ കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരാകുമെന്നാണ് വിവരം.

2108-ലെ നിയമസഭ തിരഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച്‌ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ മാനനഷ്ട കേസിലാണ് കോടതി സമൻസ് അയച്ചത്. നേരത്തെ കേസില്‍ സമൻസ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മിശ്രയുടെ അഭിഭാഷകൻ പറഞ്ഞു.

Facebook Comments Box

By admin

Related Post