Sun. Apr 28th, 2024

ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥി ആയതിനു പിന്നിലെ നീക്കങ്ങൾ.

By admin Feb 20, 2024 #Francis George #Mons #PJ Joseph
Keralanewz.com

തൊടുപുഴ : കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം ആണ് സംസ്ഥാനത്തു രണ്ടാമത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കോട്ടയം സീറ്റ്‌ ആണ് ജോസഫ് വിഭാഗത്തിന് കോൺഗ്രസ്സ് നൽകിയ സീറ്റ്‌. കോട്ടയം മണ്ഡലത്തിൽ നാമമാത്രം

ആണ് ജോസഫ് ഗ്രൂപ്പ്‌ എങ്കിലും മുന്നണി മര്യാദ പാലിക്കാൻ വേണ്ടിയും അച്ചു ഉമ്മൻ കേരള രാഷ്ട്രീയത്തിലേക്ക് കടന്ന് വരാതെ ഇരിക്കാൻ കോൺഗ്രസിലെ സീനിയർ നേതാവിന്റെ കൂർമ്മ ബുദ്ധിയും ആണ് സീറ്റ്‌ ജോസഫ് വിഭാഗത്തിനു ദാനം നല്കാൻ കാരണമായത്.

കോട്ടയം മണ്ഡലത്തിൽ കടുത്തുരുത്തിയിൽ മാത്രം ആണ് ജോസഫ് വിഭാഗത്തിനു 1000 പേരെ കൂട്ടാൻ സാധിക്കുന്ന സ്ഥലം. ബാക്കി എല്ലാ നിയോജകമണ്ഡലത്തിലും കോൺഗ്രസ്സ് പണിയെടുത്താൽ മാത്രം ആണ് ബൂത്തിൽ ഇരിക്കാൻ പോലും ജോസഫ് വിഭാഗത്തിന് ആളെ ലഭിക്കുകയുള്ളൂ.

എന്നാൽ തുടർച്ചയായി ഇടുക്കിയിൽ തോൽക്കുന്ന ഫ്രാൻസിസ് ജോർജ് തന്നെ കോട്ടയത്തു എങ്ങനെ സ്ഥാനാർത്ഥി ആയി എന്നുള്ളതാണ് മാധ്യമ രംഗത്ത് ഇപ്പോഴുള്ള ചർച്ച. മാന്യനായ രാഷ്ട്രീയ ക്കാരൻ ആണ് ഫ്രാൻസിസ് എങ്കിലും കോട്ടയം പിടിക്കാൻ അദ്ദേഹവും പോരാ എന്നതാണ് കെപിസിസി പ്രസിഡന്റു അടക്കം ഉള്ള കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത് . എന്നാൽ പിന്നീട് പിജെ ജോസഫ് തന്നെ നേരിട്ട് ഇടപെട്ടാണ് ആ സീറ്റ്‌ ഉറപ്പിച്ചതു.

എക്കാലവും പിജെ ജോസഫിന് തലവേദന ഉണ്ടാക്കുന്ന രണ്ടു നേതാക്കൾ ആണ് മോൻസ് ജോസഫ്, ഫ്രാൻ‌സിസ് ജോർജ് എന്നിവർ . ഇവർ തമ്മിലുള്ള ചക്കുളത്തി പോരാട്ടം വളരെ പരസ്യമാണ്. പാർട്ടി യോഗങ്ങളിൽ തെറി വിളിയോളും പല വട്ടവും ഉണ്ടായിട്ടും ഉണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻ‌സിസ് ജോർജ് ചോദിച്ചത് കോതമംഗലം അല്ലെങ്കിൽ മൂവാറ്റുപുഴ ആണ്. എന്നാൽ ഉമ്മൻ ചാണ്ടിയിൽ മോൻസിനുള്ള സ്വാധീനം കൊണ്ട് ആ രണ്ടു സീറ്റും ഫ്രാൻ‌സിസ് ജോർജിനു ലഭിച്ചില്ല. ലഭിച്ചതാവട്ടെ ഇടുക്കി സീറ്റും അവിടെ ആണെങ്കിൽ ദയനീയ തോൽവി ആണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. എന്നാൽ ഫ്രാൻസിസ് ജോർജ് പരമാവധി ശ്രമിക്കുകയും പണം എറിയുകയും ചെയ്തു. കടുത്തുരുത്തിയിൽ തനിക്ക് വലിയ സ്വാധീനം ഇല്ലാ എങ്കിൽ പോലും മോൻസ് ജോസഫിനെതിരെ രഹസ്യമായി അദ്ദേഹത്തിന്റെ അണികൾ പ്രവർത്തിച്ചു എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ പിജെ ജോസഫ് അനുകൂലികൾ ചെറിയ വാരൽ നടത്തി എങ്കിലും, മാണി വിഭാഗത്തിലും സിപിഎം ഇലും നടന്ന വോട്ട് ചോർച്ച കൊണ്ടും ബിജെപി വോട്ട് കൂടി ലഭിച്ചതു കൊണ്ടും മോൻസ് ജോസഫ് 4200 വോട്ടിനു ജയിച്ചു കയറി. ഇടുക്കിയിൽ താൻ തോറ്റാൽ കടുത്തുരുത്തിയും തോൽക്കണം എന്ന ഫ്രാൻസ്സിന്റെ പദ്ധതി നടന്നുമില്ല. മോൻസ് ജോസഫ് വിജയിച്ചു എം എൽ എ ആയി. പാർട്ടി പിടിച്ചു എടുക്കും എന്ന അവസ്ഥ ആയപ്പോൾ ആണ് പിജെ ജോസഫിന് പോലും തന്റെ ശിഷ്യൻ തനിക്കു മുകളിൽ വളർന്നു എന്ന് മനസിലായത് .

യഥാർത്ഥത്തിൽ കോട്ടയം പാർലമെന്റ് സീറ്റിൽ പിജെ ജോസഫ് മത്സരിക്കാനും , ജയിച്ചു കഴിഞ്ഞാൽ മകൻ അപു ജോസഫ് തൊടുപുഴ യിൽ മത്സരിക്കുക എന്നതുമായിരുന്നു പിജെ ജോസെഫിന്റെ പദ്ധതി. എന്നാൽ ആ നീക്കത്തിന് മോൻസ് തന്നെ പാര പണിയുമായി ഇറങ്ങിയത് ജോസഫ്നു ക്ഷീണമായി. എംപി ജോസഫ്, സജി മഞ്ഞക്കടമ്പിൽ എന്നിവരെ കളത്തിൽ ഇറക്കിയത് മോൻസ് ജോസഫ് ആണ്. യഥാർത്ഥത്തിൽ അപു ജോസഫ് പാർട്ടിയിൽ ഉയർന്നു വരുന്നത് ഫ്രാൻസിസ് ജോർജിനും മോൻസ് ജോസഫിനും ഭീഷണി ആണ്. ജോസെഫിന്റെ മകൻ എന്ന നിലയിൽ ഭാവിയിൽ ചെയർമാൻ, മന്ത്രി സ്ഥാനം എല്ലാം അപു വിലേക്ക് ഏത്തപ്പെടും.

ഇവരുടെ ഈ നീക്കത്തെ അതി ജീവിക്കാൻ ജോസഫ് ശ്രമിച്ചു വന്നപ്പോൾ ആണ് മറ്റൊരു പാരയുമായി ഫ്രാൻസിസ് ജോർജ് എത്തിയത്. ഇടുക്കി പാർലമെന്റ് സീറ്റ്‌ തരുന്നില്ല എങ്കിൽ, പിജെ ജോസഫ് കോട്ടയം സീറ്റിൽ മത്സരിക്കാൻ പോയാൽ തൊടുപുഴയിൽ തനിക്ക് മത്സരിക്കണം എന്ന ആവശ്യം ഫ്രാൻസിസ് ജോർജ് ശക്തമാക്കി. ജോസഫ് ഗ്രൂപ്പിലെ പ്രബലമായ മൂവാറ്റുപുഴ ലോബ്ബി ആ ആവശ്യത്തിന് പിന്തുണ നൽകി. അപകടം മണത്ത പിജെ ജോസഫ് ചർച്ചക്ക് വിളിച്ചു എങ്കിലും മൂവാറ്റുപുഴ ലോബ്ബിയും ഫ്രാൻസിസ് ജോർജും പിന്നോട്ട് പോയില്ല. എക്കാലവും പറ്റിക്കപ്പെടാൻ മനസില്ല എന്ന നിലപാട്അദ്ദേഹം ശക്തമാക്കി. സ്വന്തം പാർട്ടി ഉണ്ടാക്കി പിറ്റേ ദിവസം തന്നെ യുഡിഫ് സീറ്റ്‌ ലഭിച്ചപ്പോൾ മറു കണ്ടം ചാടിയ വ്യക്തി ആണ് ഫ്രാൻസിസ് ജോർജ് എന്നതും ജോസഫ് നു നന്നായി അറിയാം. എന്നാൽ ആ പാർട്ടിയുമായി എൽ ഡീ എഫിൽ തുടർന്ന ആന്റണി രാജു മന്ത്രിയുമായി.

ജോസഫ് സർ കോട്ടയം പോയാൽ തൊടുപുഴ തനിക്ക് എന്ന വാദം ഫ്രാൻസിസ് ജോർജ് ഉന്നയിച്ചു. തന്റെ പിതാവ് ആണ് കേരളാ കോൺഗ്രസ്സ് ഉണ്ടാക്കിയതെന്നും ചരിത്രം പറയിക്കരുതെന്നും തുറന്നു പറയേണ്ടിയും വന്നു.

. ടി യൂ കുരുവിള, വക്കച്ചൻ മറ്റം എന്നിവരും ആ നീക്കത്തെ അനുകൂലിച്ചു. തന്റെ മകന്റെ വരവിനു തടസ്സം എന്ന് മനസിലാക്കിയ പിജെ ജോസഫ്, ഒടുവിൽ കോട്ടയം സീറ്റിൽ മത്സരിക്കാൻ താനില്ല എന്ന നിലപടിലെത്തി.

എന്നാൽ പിന്നെ ഞാൻ മത്സരിക്കാം എന്നായി ഫ്രാൻ‌സിസ് ജോർജ്. സഭകളും മറ്റു സമുദായ നേതാക്കളും തനിക്ക് പിന്തുണ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ എങ്കിൽ മകന്റെ ഭാവി സുരക്ഷിതമാക്കാൻ ഇതാണ് എളുപ്പം മാർഗ്ഗം എന്നു പിജെ ജോസഫും കരുതി. അങ്ങനെയാണ് ഫ്രാൻസിസ് ജോർജ് തന്നെ കോട്ടയത്തേക്ക് പോവട്ടെ എന്ന തീരുമാനത്തിൽ ജോസഫ് എത്തിച്ചേർന്നത്.

എന്നാൽ ഫ്രാൻസിസ് ജോർജിനെ മോൻസ് വിഭാഗം ഒരു രീതിയിലും അങ്ങീകരിച്ചിട്ടില്ല. സജി മഞ്ഞകടമ്പൻ, എംപി ജോസഫ് എന്നിവർ വഴി ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാൽ മറ്റു മാർഗ്ഗമൊന്നും ഇല്ലാതിരുന്ന പിജെ ജോസഫ്, സ്വയം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു മുന്നോട്ട് വന്നു. തീരുമാനത്തിൽ ഒറ്റ ബുദ്ധി ആയ പിജെ ജോസഫ്നെ മറ്റു ആരേക്കാൾ മോൻസ് ജോസഫിന് നന്നായി അറിയാം. മറിച്ചു ഒന്നും പറയാൻ സാധിക്കാതെ മോൻസ് വിഭാഗത്തിന് വഴങ്ങേണ്ടി വന്നു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു പിജെ ജോസഫ് ഉടൻ തന്നെ കോട്ടയം വിടുകയും ചെയ്തു.

ജോസഫ് ഗ്രൂപ്പിൽ എത്തിയ ശേഷം തുടർച്ചയായി സജി മഞ്ഞക്കടമ്പിൽ അവഗണിക്കപ്പെടുന്നു എന്നതും എംപി ജോസഫ്, മോൻസ് ജോസഫ് വിഭാഗങ്ങളുടെ നിസ്സഹകരണവും ആവും ഫ്രാൻ‌സിസ് ജോർജ് നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം. കോട്ടയത്തെ ഒരു പഞ്ചായത്തില് പോലും അദ്ദേഹത്തിന് സൗഹൃദം ഇല്ലാ എന്നതും ക്ഷീണമാണ്. കൂടാതെ സീറ്റ്‌ ലഭിക്കാത്ത കോൺഗ്രസ്സ് നേതാക്കളുടെ പാര വെപ്പും കൂടിയാകുമ്പോൾ ഫ്രാൻസിസ് ജോർജിനു മുന്നോട്ടുള്ള മാർഗ്ഗം കഠിനമാണ്.

Facebook Comments Box

By admin

Related Post