Tue. Apr 30th, 2024

ലോക്‌സഭാ സീറ്റിനായി അവകാശവാദം ഉന്നയിക്കാൻ ജോസഫ് വിഭാഗം.

By admin Feb 24, 2023 #Mons #PJ Joseph
Keralanewz.com

തൊടുപുഴ : അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, കേരളാ കോൺഗ്രസിന് രണ്ടു സീറ്റ്‌ നൽകണമെന്നും തങ്ങളുടെ ശക്തി കേന്ദ്രമായ ഇടുക്കിയും, കോട്ടയവും ലഭിക്കണമെന്നും യു ഡീ എഫിൽ ആവശ്യപ്പെടും.

ഇടുക്കി സീറ്റ്‌ ലഭിച്ചാൽ പിജെ ജോസഫ് തന്നെ സ്ഥാനാർത്ഥി അവനാണ് സാധ്യത. തൊടുപുഴ അടങ്ങുന്ന ഇടുക്കി, തങ്ങൾക്ക് അവകാശകപെട്ട സീറ്റ്‌ ആണെന്ന് ആണ് ഇവരുടെ വാദം. അതെ സമയം വിമത ജോസഫ് വിഭാഗം നേതാവ് ഫ്രാൻ‌സിസ് ജോർജും സീറ്റിനായി രംഗത്ത് ഉണ്ട്.

കോട്ടയം സീറ്റിൽ സ്ഥാനാർത്ഥി മോഹികളുടെ നീണ്ട നിര തന്നെയാണ്. ഒരു വാർഡ് ഇലക്ഷനിൽ പോലും ജയിക്കാത്ത ജില്ലാ കൺവീനർ, മുൻ എം പി പിസി തോമസ്, തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം തുടങ്ങി ഒരു വൻ നിര തന്നെ രംഗത്ത് ഉണ്ട്. എന്നാൽ മോൻസ് ജോസഫ് എം എൽ എ യെ കോട്ടയം സീറ്റിൽ മത്സരിപ്പിക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. മോൻസ് ജോസഫ് മത്സരിച്ചാൽ കോട്ടയം തിരിച്ചു പിടിക്കാം എന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും കരുതുന്നു.

എന്നാൽ ജോസഫ് വിഭാഗത്തിന് സീറ്റ്‌ ഒന്നും നൽകാൻ സാധിക്കില്ല എന്നാണ് ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ നിലപാട്. ചാണ്ടി ഉമ്മൻ മുതൽ ജോസഫ് വാഴക്കൻ വരെ സീറ്റിനായി രംഗത്ത് ഉണ്ട്. മാണി വിഭാഗത്തെ പുറത്താക്കിയത് തന്നെ കോൺഗ്രീസ് ശക്തി പ്രാപിക്കാൻ ആണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 10 സീറ്റ്‌ മത്സരിക്കാൻ നൽകിയത് തന്നെ തെറ്റാണ് എന്നാണ്, ജോസഫ് വാഴക്കനെ അനുകൂലിക്കുന്നവർ പറയുന്നത്

Facebook Comments Box

By admin

Related Post