Sat. Apr 27th, 2024

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര അഭിനയം താല്‍ക്കാലികമായി നിര്‍ത്തുന്നു

By admin Feb 24, 2023 #Nayan Thara
Keralanewz.com

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര അഭിനയം നിര്‍ത്താന്‍ ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടി, തന്റെ സ്വകാര്യ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഇതിന്റെ ഭാഗമായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സറോഗസിയിലൂടെ അമ്മയായ താരം, തന്റെ ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗത്തിനും വേണ്ടി ഇനിയുള്ള സമയം നീക്കിവെയ്ക്കുന്നതായാണ് സൂചന. കഴിഞ്ഞ ഒക്ടോബറില്‍ സംവിധായകന്‍-ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്.

Facebook Comments Box

By admin

Related Post