Mon. Apr 29th, 2024

‘ദി കേരള സ്റ്റോറി’; തീരുമാനം പിൻവലിക്കണം -എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി

By admin Apr 6, 2024
Keralanewz.com

കുവൈത്ത് സിറ്റി: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ‘ദി കേരള സ്റ്റോറി’ സിനിമ ദൂരദർശനില്‍ പ്രദർശിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എല്‍.ഡി.എഫ് കുവൈത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസപരമായി ഇന്ത്യയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ വിഭാഗം ജനങ്ങളും സ്നേഹത്തോടെയും, സൗഹാർദത്തോടെയും ജീവിക്കുന്ന കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കാനാണ് ഈ സിനിമ പ്രദർശനത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ മത ധ്രുവീകരണം നടത്താനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ട് സിനിമ പ്രദർശനം തടയണമെന്നും എല്‍.ഡി.എഫ് കുവൈത്ത് തെരഞ്ഞെടുപ്പ് ഭാരവാഹികളായ ജെ. സജി, പ്രവീണ്‍ നന്തിലത്ത് എന്നിവർ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post