ഫ്രാൻസിസ് ജോര്‍ജിന്റെ അപരന്മാരുടെ നാമനിര്‍ദേശ പത്രിക തള്ളിയത് തിരിച്ചടിയെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍
കോട്ടയം: ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ നാമനിർദേശ പത്രിക തള്ളിയത് തിരിച്ചടിയെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍.
തോല്‍വി ഉറപ്പാക്കിയാണ് എല്‍.ഡി.എഫ് അപര നീക്കം നടത്തിയതെന്ന യു.ഡി.എഫ് പ്രചാരണം മറികടക്കുന്നതും പ്രചാരണത്തില്‍ പ്രതിസന്ധിയാണ്. എന്നാല്‍ അപരന്മാരുടെ പത്രികളുടെ പാപഭാരം എല്‍.ഡി.എഫിൻ്റെ തലയില്‍ കെട്ടിവെയ്ക്കേണ്ടന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതികരണം.
കേരളാ കോണ്‍ഗ്രസ്സുകളുടെ മത്സരം മൂലം ശ്രദ്ധേയമായ കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെതിരെ 2 അപരന്മാരാണ് നാമനിർദ്ദേശ പത്രിക നല്‍കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കോട്ടയം കൂവപ്പള്ളി സ്വദേശി ഫ്രാൻസിസ് ജോർജ്,തൃശ്ശൂർ ഒല്ലൂരിലെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ഇ ജോർജുമായിരുന്നു അപരന്മാർ .യുഡിഎഫിന്റെ പരാതിക്ക് പിന്നാലെ സൂക്ഷ്മ പരിശോധനയില്‍ ഇവരുടെ പത്രിക ജില്ലാ വരണാധികാരി ആയ കലക്ടർ തള്ളി. നാമനിർദ്ദേശപത്രികള്‍ തല്ലിയത് തിരിച്ചടി എന്നാണ് എല്‍ഡിഎഫ് ജില്ലാ നേതൃത്വം വിലയിരുത്തുന്നു.
പരാജയഭീതി മൂലമാണ് എല്‍ഡിഎഫ് അപരന്മാരെ ഇറക്കിയതെന്ന യുഡിഎഫിന്റെ ആരോപണം കൂടുതല്‍ ചർച്ചയാവുകയും ചെയ്തു. അപരന്മാരുടെ പത്രിക തള്ളിയെങ്കിലും വിഷയം താഴെത്തട്ടില്‍ സജീവ ചർച്ചയാക്കാൻ ആണ് യുഡിഎഫ് നീക്കം.
എന്നാല്‍ അപരന്മാരായി നാം നിർദേശ പത്രിക സമർപ്പിച്ചവരുമായി ബന്ധമില്ലെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അപരന്മാരുടെ നാം നിർദ്ദേശ പത്രികയുടെ ലേബല്‍ എല്‍ഡിഎഫിന്റെ ചുമലില്‍ പൊട്ടിക്കേണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം അപരന്മാരുടെ പാർട്ടിയിലെ ഭാരവാഹിത്വം തള്ളിപ്പറയാൻ സിപിഎമ്മും കേരള കോണ്‍ഗ്രസും ഇതുവരെ തയ്യാറായിട്ടില്ല.നാമനിർദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അപരന്മാർ . അപരന്മാരാടെ ഇറക്കിയുള്ള രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നാണ് NDA നേതാക്കളുടെയും പ്രതികരണം.