Mon. Apr 29th, 2024

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത; സിനിമ പ്രദര്‍ശനം നടന്നത് ദേവാലയങ്ങളിലെ മതബോധന ക്ലാസുകളികളില്‍

By admin Apr 8, 2024
Keralanewz.com

ഇടുക്കി: ലൗ ജിഹാദിന്റെ ഭീകരമുഖം പുറം ലോകത്തെത്തിച്ച ദ കേരള സ്റ്റോറി ഇടുക്കി അതിരൂപത പ്രദർശിച്ചു. അതിരൂപതയൂടെ കീഴിലുള്ള ദേവാലയങ്ങളിലെ മതബോധന ക്ലാസുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്.

എല്ലാം പളളികളിലും സിനിമ പ്രദർശനം നടന്നു.

രാഷ്‌ട്രീയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടലാണ് ഇടുക്കി അതിരൂപത സിനിമ പ്രദർശിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദം ഇതരമതസ്ഥരിലേക്ക് എത്തുന്നത് തടയുക, യുവജനങ്ങളെയും കുട്ടികളെയും ബോധവത്കരിക്കുക എന്നീ ഉദ്ദേശത്തോടെയാണ് മതബോധന ക്ലാസുകളില്‍ സിനിമ ഉള്‍പ്പെടുത്തിയത്. സിനിമയുടെ റിലീസ് സമയത്ത് തന്നെ ഇടുക്കി അതിരൂപത അടക്കമുള്ള കേരളത്തിലെ രൂപതകള്‍ സിനിമ കാണണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ 5ന് ദൂരദർശൻ കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. ദൂരദർശനില്‍ സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെ
എതിരെ ഇടത്-വലത് മുന്നണികള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ സിനിമയുടെ റിലീസ് സമയത്തും കേരളത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഇടതുപക്ഷവും ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

ലൗ ജിഹാദും പെണ്‍കുട്ടികളെ പ്രണയക്കെടുതിയില്‍ പെടുത്തി മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്നതും തുറന്നുകാട്ടുന്ന സിനിമയാണ് ദ കേരള സ്റ്റോറി. കേരളത്തില്‍ നിന്നുളള മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്.

Facebook Comments Box

By admin

Related Post