Wed. May 8th, 2024

കോട്ടയം പിടിക്കാൻ കുടില തന്ത്രങ്ങളുമായി ജോസഫ് ഇറങ്ങി; പ്രൊഫ. ലോപ്പസ് മാത്യു.

Keralanewz.com

കോട്ടയം: ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കാനായി കളമൊരുക്കുന്ന പി ജെ ജോസഫ് ഗ്രൂപ്പ് തങ്ങളുടെ ശക്തി കോട്ടയം ജില്ലയിലും, മൊത്തത്തിലും വളരെ ദയനീയമാണെന്ന് അറിഞ്ഞുകൊണ്ട് കുടില തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. തങ്ങൾക്ക് യുഡിഎഫിന്റെ സീറ്റ് ലഭിക്കുമ്പോൾ കോട്ടയം ജില്ലയിൽ നിന്നും അവതരിപ്പിക്കുവാൻ സ്ഥാനാർത്ഥി ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിൽ നിന്നും പഴയ മുഖങ്ങളെ തീരുമാനിക്കുവാൻ തർക്കം നടക്കുകയാണ്. അതുപോലെ കേരള കോൺഗ്രസ് (എം) നേതാവാണെന്ന് സ്ഥാപിക്കുകയും കഴിഞ്ഞ ഒരു വർഷമായി പാർട്ടി പരിപാടികളിൽ തീരെ സഹകരണം  ഇല്ലാതിരിക്കുകയും, പാർട്ടി കമ്മിറ്റികളിൽ നിന്നും മാറി നിൽക്കുകയും ചെയ്യുന്ന നേതാവിനെ കൊണ്ട് ജോസഫ് ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവന ഇറക്കിയിരിക്കുന്നത് അവരുടെ സ്ഥിരം തന്ത്രമാണ്. സംഘടനാശക്തി ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കിയും നുണപ്രചാരണം നടത്തിയുമാണ് അവർ വിജയിക്കുന്നതെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു  പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ  കുടിലതന്ത്രം ഉപയോഗിച്ചാണ് ജോസ് കെ മണി യെ തോൽപ്പിച്ചതും, കടുത്തുരുത്തിയിൽ ജയിക്കാനായതും. പാർലമെന്റ് തിരഞ്ഞെടുപ്പിലും  അതിനുള്ള ശ്രമമാണ്. എന്നാൽ ഇനി അത് വിജയിക്കാൻ പൊതുജനം കഴുത അല്ലെന്നും തെരഞ്ഞെടുപ്പിന് രാഷ്ട്രീയമായും സംഘടനാ ബലം കൊണ്ട് നേരിടുവാൻ ജോസഫ് ഗ്രൂപ്പ് തയ്യാറാവണമെന്നും ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ അനുവാദം വാങ്ങിക്കാതെ തോമസ് ചാഴികാടൻ എംപിയുടെ സഹോദരന്റെ മതിൽ എഴുതുകയും, അത് മായിക്കേണ്ടി വന്നതും, അവർ മനസ്സിലാക്കിയാൽ നന്നെന്നും ലോപ്പസ് മാത്യു പറഞ്ഞു.

Facebook Comments Box

By admin

Related Post