Sun. May 19th, 2024

എട്ടിന്റെ പണി വരുന്നു; ജിയോ, എയര്‍ടെല്‍ എന്നിവയുടെ റീചാര്‍ജ് പ്ലാനുകളുടെ വില 20% ഉയരും, പോക്കറ്റ് കാലിയാകുമോ?

By admin Jan 29, 2024
Keralanewz.com

രാജ്യത്ത് ടെലികോം താരിഫുകള്‍ വലിയ രീതീയില്‍ വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ട്. പുതിയ യൂണിയൻ ഇടക്കാല ബഡ്ജറ്റ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ടോലികോം ഓപ്പറേറ്റർമാരുടെ നിലവിലുള്ള താരിഫുകളേക്കാള്‍ 20 ശതമാനം കൂടുതലായി താരിഫ് വർധിപ്പിച്ചേക്കാം എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മൊബൈല്‍ പ്ലാനുകളുടെ വില വലിയ രീതിയില്‍ ഉയരാൻ ഒരുപക്ഷെ ഈ തീരുമാനം കാരണമായേക്കാം. അതേ സമയം 2024 ജൂണ്‍ മുതലായിരിക്കും ഇവ നടപ്പിലാകുക എന്നും വിവിധ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ 2021 ഡിസംബർ മാസത്തിലും ഇത്തരത്തില്‍ ടെലികോം കമ്ബനികള്‍ വലിയ രീതിയില്‍ തങ്ങളുടെ താരിഫ് ഉയർത്തിയിരുന്നു. ഇതിന് പുറമെ 5ജി നിർദ്ദിഷ്ട സേവനങ്ങള്‍ക്ക് പ്രത്യേകം താരിഫ് അവതരിപ്പിക്കും എന്നും സുചനയുണ്ട്.

ഈ വർഷത്തോടെ 5ജി സേവനങ്ങളുടെ റോളൗട്ട് പൂർത്തിയാകും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ CLSA ആണ് ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. 2024 ഒരു പുതിയ താരീഫ് വർധനയുടെ വർഷം ആയിരിക്കും എന്നാണ് ഈ റിപ്പോർട്ടില്‍ CLSA പറഞ്ഞിരിക്കുന്നത്. ഈ വർഷവും രാജ്യത്തെ മൊബൈല്‍ സെക്ടറില്‍ പത്ത് ശതമാനത്തോളം വർച്ച ഉണ്ടാകും എന്നും ഈ റിപ്പോർട്ട് പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്.

2023ലും രാജ്യത്തെ മൊബൈല്‍ സെക്ടർ പത്ത് ശതമാനത്തോളം വർച്ച രേഖപ്പെടുത്തിയിരുന്നു. വലിയ രീതീയില്‍ ഉള്ള താരീഫ് ഉയർച്ചയായിരിക്കും ഉണ്ടാകാൻ പോകുന്നത് എന്ന് ധനകാര്യ സേവന സ്ഥാപനമായ ബോഫ സെക്യൂരിറ്റീസും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വർഷത്തെ ലോക്സഭാ ഇലക്ഷന് ശേഷമായിരിക്കും ഈ വർധനവ് ഉണ്ടാകു എന്നും ചില റിപ്പോർട്ടുകള്‍ പറയുന്നുണ്ട്. ഇപ്പോള്‍ പിന്നോക്കം നില്‍ക്കുന്ന വോഡഫോണ്‍ ഐഡിയ പോലുള്ള പല കമ്ബനികളും ഈ വർഷം തിരിച്ചുവരുമെന്നും ഈ റിപ്പോർട്ടുകള്‍ സുചിപ്പിക്കുന്നു.

റിലയൻസ് ജിയോ, ഭാരതി എയർടെല്‍ തുടങ്ങിയ മുൻനിര ടെലികോം കമ്ബനികളുടെ പ്ലാനുകളിലെല്ലാം 20 ശതമാനം വർധനവ് ആണ് ഈ വർഷത്തില്‍ പ്രതീക്ഷിക്കുന്നത്. 2023ല്‍ എൻട്രി ലെവല്‍ പ്ലാനുകളില്‍ എയർടെലും വോഡഫോണ്‍ ഐഡിയയും വിലവർദ്ധനവ് നടത്തിയിരുന്നു. 2021 ഡിസംബറിലാണ് വിവിധ കമ്ബനികള്‍ 4 ജി പ്രീ പെയ്ഡ് താരിഫ് വർധന നടത്തിയത്. ഈ വർഷം 5 ജിയില്‍ ഈ താരീഫ് വർധനവ് ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ വർഷം 5ജിയില്‍ നിക്ഷേപിച്ച പണം എല്ലാം ഈ വർഷം കൊണ്ട് തിരിച്ചു പിടിയ്ക്കാൻ ആണ് ടെലികോം കമ്ബനികളുടെ പദ്ധതി. പ്രധാനമായും റിലയൻസ് ജിയോ, ഭാരതി എയർടെല്‍ എന്നീ രണ്ട് ലെടികോം കമ്ബനികളാണ് രാജ്യത്ത് 5ജി എത്തിക്കുന്നതില്‍ മുന്നിലുള്ളത്. ആയതിനാല്‍ തന്നെ ഈ വർഷവും ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നതും ഈ രണ്ട് കമ്ബനികള്‍ തമ്മില്‍ ആയിരിക്കും. നിലവില്‍ രാജ്യത്തെ പല പ്രദേശങ്ങളിലും ഇപ്പോഴും 5ജി എത്തിയിട്ടില്ല.

ഈ വർഷം തന്നെ ഇവിടങ്ങളില്‍ 5ജി എത്തിക്കാൻ ആയിരിക്കും ജിയോയും എയർടെലും പരിശ്രമിക്കുക. 4ജിയില്‍ നിന്ന് 60 മുതല്‍ 70 ശതമാനം കൂടുതല്‍ വേഗത്തില്‍ 5ജിയില്‍ ഡാറ്റ ആസ്വദിക്കാൻ സാധിക്കും എന്നതാണ് 5ജിയുടെ പ്രത്യേകത. അതേ സമയം ഫെബ്രുവരി ഒന്നിന് ആയിരിക്കും ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആയിരിക്കും ഈ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. അധിക നികുതി ഇളവുകള്‍ ഈ ബഡ്ജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

7 ലക്ഷം രൂപ വരെ ആദായ നികുതിയുടെ ഇളവ് നിരക്ക് വിപുലീകരണവും നിർദ്ദിഷ്ട മാറ്റങ്ങളും ഈ ബഡ്ജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടില്‍ പറയുന്നു. അതേ സമയം ഈ ഇടക്കാല ബഡ്ജറ്റില്‍ അതിശയകരമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല ഉത്പന്നങ്ങള്‍ക്കും വില കുറയ്ക്കാൻ ചിലപ്പോള്‍ സർക്കാർ‌ തീരുമാനിച്ചേക്കാം.

Facebook Comments Box

By admin

Related Post