Fri. May 17th, 2024

റബർ കർഷകരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണം; റെജി കുന്നംകോട്ട്.

By admin Dec 27, 2023 #bjp #CPIM #keralacongress m
Keralanewz.com

വണ്ണപ്പുറം:ടയർ കാർട്ടൽ വഴി ടയർ കമ്പനികൾ ശേഖരിച്ച 1782 കോടി രൂപ പ്രതിസന്ധിയിലായിരിക്കുന്ന റബർ കർഷകർക്ക് തിരികെ കൊടുക്കുവാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ല സംയുക്ത ഇടതു കർഷക സമിതിയുടെ
ആഭിമുഖ്യത്തിൽ നടത്തുന്ന വാഹനജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം വണ്ണപ്പുറത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന റബർ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. സംസ്ഥാന സർക്കാർ റബർ വില സ്ഥിരതഫണ്ട് നൽകുന്നത് പോലെ ടയർ കാർട്ടൽ വഴി നേടിയ കോടിക്കണക്കിന് രൂപയും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത റബറിന്റെ ഇറക്കുമതി ചുങ്കത്തിൽ നിന്നും സ്വരൂപിക്കപ്പെട്ട തുകയും ചേർത്ത് കേരളത്തിലെ റബർ കർഷകരെ സഹായിക്കുവാൻ റബർ പാക്കേജ് നടപ്പാക്കണമെന്നും റെജി കുന്നം കോട്ട് ആവശ്യപ്പെട്ടു. കെ. ആർ ഷാജി അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ റോമിയോ സെബാസ്റ്റ്യൻ, വൈസ് ക്യാപ്റ്റൻ ബിജു ഐക്കര, മാത്യു വർഗീസ്, അഗസ്റ്റിൻ വട്ടക്കുന്നേൽ,സിനോജ് വള്ളാടി, പി എസ് സുമേഷ്, പി പി ചന്ദ്രൻ, മനോജ് മാമല, ബാബു മഞ്ഞള്ളൂർ, ജെഫിൻ കൊടുവേലി, പി. സി കുര്യൻ, അനീഷ് കടുകമ്മാക്കൽ, ക്രിസ്റ്റി തോമസ്, ദിലീപ് പുത്തരി, തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post