Tue. May 14th, 2024

കുറവിലങ്ങാട്ടെ അപകടകരമായ വേഗത്തടക്ക് നവകേരള സദസ്സിൽ പരിഹാരമാകുന്നു; അവകാശ വാദവുമായി എത്തിയ എം എൽ എ യെ ചോദ്യം ചെയ്ത് നാട്ടുകാർ.

By admin Dec 27, 2023 #congress #CPIM #keralacongress m
Keralanewz.com

കുറവിലങ്ങാട് :2022 ലെ മൂന്നു നോമ്പ് തിരുനാളിന്റെ ഭാഗമായി കുറവിലങ്ങാട് മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ കൂടിയ ഉദ്യോഗസ്ഥ തലയോഗത്തിൽ വച്ച് , 2022 ലെ മൂന്നു നോമ്പു തിരുന്നാളിന് മുമ്പായി കുറവിലങ്ങാട് പള്ളിക്കവലയിലെയും കോഴാ നയരാ പമ്പിനു മുൻഭാഗത്തുമായി എം സി റോഡിലുളള വേഗത്തടകൾ നീക്കുന്നതാണെന്ന് സ്ഥലം എം എൽ എ മോൻസ് ജോസഫ് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ 2023 ലെ മൂന്നു നോമ്പ് തിരുന്നാൾ അടുത്തിട്ടും വേഗത്തട യാത്രക്കാർക്ക് ഭീഷണിയായി അവിടെ തന്നെ തുടരുകയാണ്.

ഈ വിഷയം ഉന്നയിച്ച് കോഴായിലെ എൽ ഡി എഫ് പ്രവർത്തകർ പൊതുജനങ്ങൾക്കിടയിൽ ഒപ്പുശേഖരണം നടത്തുകയും നവകേരള സദസ്സിൽ പരാതി നൽകുകയും ചെയ്തിരുന്നു.
നവകേരള സദസ്സിൽ നൽകിയ പരാതിക്ക് പരിഹാരമാകും എന്നറിഞ്ഞ എം എ ൽ എ , യു ഡി എഫ് നേതാക്കൻമാരെ വിളിച്ചു കൂട്ടി കോഴായിലെ വേഗത്തടക്കു സമീപം നടത്തിയ ഫോട്ടോ സെഷൻ എൽ ഡി എഫ് പ്രവർത്തകർ ചോദ്യം ചെയ്തു. നവകേരള സദസ്സ് ബഹിഷ്കരിച്ചവർ നടത്തുന്ന അവസരവാദ മുതലെടുപ്പ് പൊതുജനം തിരിച്ചറിയുമെന്ന് എൽ ഡി എ ഫ് മണ്ഡലം കൺവീനർ സിബി മാണി, സദാനന്ദ ശങ്കർ , എൻ ബാലകൃഷ്ണൻ , എം ജി സജീവ്, സിറിൽ ചെമ്പനാനിക്കൽ , ജയൻ കാഞ്ഞിരവേലിൽ, രാജേഷ് വട്ടക്കാട്ടിൽ എന്നിവർ പ്രസ്താവിച്ചു.

Facebook Comments Box

By admin

Related Post