Mon. Apr 29th, 2024

പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു

By admin Dec 28, 2023
Keralanewz.com

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 18-ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് താരത്തിന്‍റെ ആരോഗ്യത്തേക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ പരന്നതോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു.

ആശുപത്രി വിട്ട വിജയകാന്ത് ഒരാഴ്ചമുമ്ബ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ ഡിഎംഡികെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

2016 മുതല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു..

1952 ഓഗസ്റ്റ് 25 ന് മധുരയില്‍ കെ.എൻ.അളഗര്‍സ്വാമിയും ആണ്ടാള്‍‌ അളഗര്‍സ്വാമിയുടെയും മകനായിട്ടായിരുന്നു വിജയകാന്തിന്‍റെ ജനനം. വിജയരാജ് അളഗര്‍‌സ്വാമി എന്നാണ് ഔദ്യോഗിക പേര്.

1979 ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെ വില്ലനായാണ് വിജയകാന്ത് സിനിമലോകത്തേയ്ക്ക് അരങ്ങേറിയത്. 1981 ല്‍ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയില്‍ അദ്ദേഹത്തിന് ഖ്യാതി നേടികൊടുത്തത്.

എണ്‍‌പതുകളിലും തൊണ്ണൂറുകളിലും നിരവധി തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരമായിരുന്നു വിജയകാന്ത്. തുടരെ തുടരെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച വിജയകാന്ത് ആരാധകരുടെ ക്യാപ്റ്റനായിരുന്നു.

ദേശീയ മുര്‍‌പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭ

Facebook Comments Box

By admin

Related Post