Tue. May 14th, 2024

പ്രധാനമന്ത്രിക്കായി ചെറുപൂരം ഒരുക്കാന്‍ പാറമ്മേക്കാവ് ദേവസ്വം ; 15 ആനകളെ നിരത്തും 200 കലാകാരന്മാരും പങ്കെടുക്കും

By admin Dec 28, 2023
Keralanewz.com

തൃശൂര്‍: അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്കായി ചെറുപൂരം ഒരുക്കാന്‍ ശ്രമവുമായി പാറമ്മേല്‍ക്കാവ് ദേവസ്വം.

15 ആനകളെയും 200 കലാകാരന്മാര്‍ പങ്കെടുക്കുന്ന വാദ്യമേളവും കൊണ്ട് പൂരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ലക്ഷ്യം. ജനുവരി 3 നാണ് നരേന്ദ്രമോദി തൃശൂരില്‍ എത്തുന്നത്. പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധി പ്രധാനമന്ത്രിയുടെ മുന്നില്‍ എത്തിക്കാനാണ് നടപടി.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയസാധ്യതയുള്ള മണ്ഡലമായി വലിയ ശ്രദ്ധ കൊടുത്തിരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തൃശൂരില്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വരവും തെരഞ്ഞെടുപ്പ് ഒരുക്കവുമൊക്കെയാണ് യോഗത്തിലെ അജണ്ഡ. പ്രധാനമന്ത്രിയുടെ വരവോടെ പരമാവധി ഓളം ഉണ്ടാക്കാനാകും ബിജെപിയുടെ ശ്രമം.

നേരത്തേ തൃശൂര്‍ പൂരം പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമായില്ല. തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം മന്ത്രിമാര്‍ കേട്ടെങ്കിലും തീരുമാനം ജനുവരി നാലിന് ഹൈക്കോടതിയില്‍ അറിയിക്കുമെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചു.

സൗജന്യമായി ഭൂമി വിട്ട് നല്‍കണമെന്ന ആവശ്യവുമായാണ് ദേവസ്വങ്ങള്‍ രംഗത്തെത്തിയത്. ഹൈക്കോടതി കേസ് ജനുവരി നാലിന് പരിഗണിക്കുമ്ബോള്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇരുദേവസ്വങ്ങളുടെയും തീരുമാനം. 200 വര്‍ഷത്തെ ചരിത്രപാരമ്ബര്യം കണക്കാക്കുന്ന തൃശൂര്‍പൂരം സാധാരണഗതിയില്‍ മേടമാസത്തിലാണ് നടത്താറുള്ളത്.

Facebook Comments Box

By admin

Related Post