വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. മഹാരാഷ്ട്രയില്‍ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മുമ്ബ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് Covid19 Omicron സബ് വേരിയന്റ് KP.2 ന്റെ 91 കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പൂനെയില്‍ 51 കേസുകളും താനെയില്‍ 20 കേസുകളുമാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത്. അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകളും സോലാപ്പൂരില്‍ രണ്ട് കേസുകളും അഹമ്മദ്‌നഗര്‍, നാസിക്, ലാത്തൂര്‍, സംഗ്ലി എന്നിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Facebook Comments Box