Kerala NewsLocal NewsPolitics

സ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റ്: പ്രതിപക്ഷനേതാവ്

Keralanewz.com

കൊച്ചി: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വിവാദ പരാമര്‍ശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്ബോള്‍ രാഷ്‌ട്രീയനേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയാകണം. ഹരിഹരന്‍റെ പരാമര്‍ശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിര്‍വ്യാജം ഖേദപ്രകടനം നടത്തിയ ഹരിഹരന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

തെറ്റു പറ്റിയാല്‍ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍എംപി നേതൃത്വത്തിന്‍റെ സമീപനവും ഉചിതമായി. രാഷ്‌ട്രീയ ആരോപണങ്ങള്‍ മുന കൂര്‍പ്പിച്ച്‌ ഉന്നയിക്കുമ്ബോള്‍ പൊതുപ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സതീശന്‍ പറഞ്ഞു.

Facebook Comments Box