കടപ്ളാമറ്റം പഞ്ചായത്തിലെ 400 കുടുംബങ്ങൾക്ക് കിറ്റ് നൽകി നിർമ്മല ജിമ്മിയും, നെസ്ലെ ഇന്ത്യയും.
കടപ്ളാമറ്റം: കോട്ടയം ജില്ലാ പഞ്ചായത്ത് കുറ വിലങ്ങാട് ഡിവിഷൻ മെമ്പറും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ നിർമ്മല ജിമ്മിയും നെസ്ലെ ഇന്ത്യയും സംയുക്തമായി കടപ്ളാമറ്റം ഗ്രാമപഞ്ചായത്തിലെ 400 കുടുംബങ്ങൾക്ക് നൽകിയ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണി നിർവഹിച്ചു. കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. നെസ്ലെ ഇന്ത്യ കോർപ്പറേറ്റ് അഫേഴ്സ് മാനേജർ ജോയിസ്കറിയ പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ കെടിഡിസി ബോർഡ് മെമ്പർ തോമസ് റ്റി കീപ്പുറം, മുൻ പിഎസ്സി ബോർഡ് മെമ്പർ ബോണീ കുര്യാക്കോസ് ,ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീന സിറിയക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ റോബർട്ട്, കടപ്ളാമറ്റം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ബാങ്ക് പ്രസിഡന്റ് തോമസ് പുളിക്കൽ ഇമ്പ്ലിമെന്റ്റിങ് ഏജൻസിയായ ഡോൺബോസ്കോ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.