നാഷണല്‍ ആശുപത്രിയില്‍ ഇടത് കാലിനു പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു.
കുടുംബത്തിന്റെ പരാതിയിലാണ് നsപടി. അശ്രദ്ധമായി ചികിത്സിച്ചു എന്ന കുറ്റമാണ് ഡോക്ടര്‍ ബഹിര്‍ഷാനെതിരെ ചുമത്തിയത്.സംഭവത്തില്‍ അഡി.ഡി എം ഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കക്കോടി മക്കട സ്വദേശി സജ്നയുടെ കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ സജ്നയുടെ രണ്ടു കാലുകള്‍ക്കും പരുക്കുണ്ടായിരുന്നുവെന്നും രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. തുടര്‍ ചികിത്സക്കായി സജ്നയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Facebook Comments Box