International News

ഓസ്ട്രേലിയയയിൽ മീൻ മഴ പെയ്തു

Keralanewz.com

ഓസ്ട്രേലിയ നഗരമായ കാതറിന്‍റെ തെക്കുപടിഞ്ഞാറായി ഏകദേശം 560 കിലോ അകലെയായി സ്ഥിതി ചെയ്യുന്ന ലജമാനു എന്ന പ്രദേശത്ത് മഴയോടൊപ്പം വീണത് ആലിപ്പഴമല്ല, മറിച്ച്‌ മീനാണ്.

തീവ്രമായ മഴക്കൊപ്പമാണ് മീന്‍മഴ ഉണ്ടായത്. സമാനമായ രീതിയില്‍ ഇതിനുമുന്‍പും മീന്‍മഴയുണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചുഴലിക്കാറ്റുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലെ പ്രതിഭാസം സംഭവിക്കുക. ആദ്യം ശക്തമായ കാറ്റുണ്ടായി.പിന്നാലെ മഴയും. മഴയ്ക്കൊപ്പം ആകാശത്ത് നിന്ന് മീനുകള്‍ വീണുതുടങ്ങി എന്നാണ് സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ജപ്പനാന്‍ഗ പറയുന്നത്. ജീവനുള്ള മീനുകളാണ് മഴയ്ക്കൊപ്പം പെയ്തുകൊണ്ടിരുന്നത്. എന്നാല്‍ അതിശക്തമായ ചുഴലിക്കാറ്റുണ്ടാകുമ്ബോള്‍ ജലാശയങ്ങളില്‍ നിന്ന് വെള്ളവും മീനുകളുമടക്കം അന്തരീക്ഷത്തിലേക്ക് ഉയരുകയും പിന്നീട് അവ മഴയ്ക്കൊപ്പം താഴേക്ക് വീഴുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയവശം.

Facebook Comments Box