National NewsSports

ലോക കപ്പ് വേദിയിൽ വൻ സുരക്ഷാ വീഴ്ച;പലസ്തീന്‍ ഷര്‍ട്ട് ധരിച്ച്‌ ഗ്രൗണ്ടിലേക്കിറങ്ങി ആരാധകന്‍! കോലിയെ ചേര്‍ത്തുപിടിച്ചു;

Keralanewz.com

അഹമ്മദാബാദ്: ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് കാണികളില്‍ ഒരാള്‍ ഓടിയെത്തി.

ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയെ ഇയാള്‍ ആലിംഗനം ചെയ്തു. കറുത്ത മാസ്‌കും ധരിച്ചാണ് ഇയാള്‍ സ്റേറഡിയത്തിൽ എത്തിയത്. മത്സരത്തിനിടെ പലസ്തീന്‍ പതാകയും ഗ്യാലറിയില്‍ ഒരു കൂട്ടം ആളുകള്‍ ഉയര്‍ത്തികാട്ടി.

പല​സ്തീ​ന്‍റെ പ​താ​ക​യു​ള്ള മാ​സ്‌​കായിരുന്നു യു​വാ​വി​ന്‍റെ മു​ഖ​ത്തു​ണ്ടാ​യി​രു​ന്നത്. 14-ാം ഓ​വ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന കോ​ലി​യു​ടെ തോ​ള​ത്ത് യു​വാ​വ് കൈ​യി​ട്ട​പ്പോ​ഴേ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ടി​യെ​ത്തി പി​ടി​ച്ചു​മാ​റ്റി

Facebook Comments Box