International NewsNational NewsSports

ഒരിക്കൽ കൂടി പടിക്കൽ കല മുടച്ച് ഇന്ത്യ ;ഹെഡിന്റെ ചുമലില്‍ ‘ആറാടി’ആറാം ലോകകിരീടം ചൂടി ഓസീസ് .

Keralanewz.com

അഹമ്മദാബാദ് : ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ ടീം ഇന്ത്യക്ക് ഒടുവില്‍ ഫൈനലില്‍ കാലിടറി. ഹെഡിന്റെ സെഞ്ച്വറി (137) മികവില്‍ ഇന്ത്യ മുന്നില്‍വെച്ച 241 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 43 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നിഷ്പ്രയാസം മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റെയും വിരാട് കോഹ്‌ലിയുടേയും മികവിലായിരുന്നു ഇന്ത്യ ഓസീസിന്റെ മികച്ച ബോളിങ്ങിനെ പ്രതിരോധിച്ച്‌ 240 എന്ന സ്‌കോറിലേക്ക് എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ഇന്ത്യന്‍ ബോളര്‍മാര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെഡും ലബൂഷെയ്‌നും(58 നോട്ട്‌ഔട്ട്) ഓസീസിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

Facebook Comments Box