ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ വമ്ബന്‍ ജയത്തോടെ പരമ്ബര സ്വന്തമാക്കി ഇന്ത്യ.
ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ വമ്ബന്‍ ജയത്തോടെ പരമ്ബര സ്വന്തമാക്കി ഇന്ത്യ.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ തിളങ്ങിയ ഇന്ത്യ 168 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 66 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 12.1 ഓവറിലാണ് ന്യൂസിലന്‍ഡിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ കളി പിടിച്ചത്. 2-1 നാണ് ഇന്ത്യ പരമ്ബര നേടിയത്.
ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വലിയ ടോട്ടലിലേക്ക് എത്തിയത്. ടോസ് നേടി കളിക്കാനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സാണ് നേടിയത്. 126 റണ്‍സാണ് ശുഭ്മാന്‍ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ക്ക് തുടക്കം മുതല്‍ തകര്‍ച്ചയിലായിരുന്നു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ നാലും അര്‍ഷ്‌ദീപ് സിംഗും ഉമ്രാന്‍ മാലിക്കും ശിവം മാവിയും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി.