Sports

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത്‌ ഇംഗ്ലണ്ട്‌.

Keralanewz.com

ഇന്ത്യ സൂപ്പര്‍ 12 ഗ്രൂപ്പ്‌ 2 വിലെ ഒന്നാമതും ഇംഗ്ലണ്ട്‌ ഗ്രൂപ്പ്‌ 1 ലെ രണ്ടാമനുമാണ്‌.അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ സിംബാബ്‌വേയെ 71 റണ്ണിനു തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഒന്നാം സ്‌ഥാനം ഉറപ്പാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 186 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 17.2 ഓവറില്‍ 115 റണ്ണിന്‌ ഓള്‍ഔട്ടായി.
സൂര്യകുമാര്‍ യാദവിന്റെ (25 പന്തില്‍ നാല്‌ സിക്‌സറും ആറ്‌ ഫോറുമടക്കം പുറത്താകാതെ 61) വെടിക്കെട്ടാണ്‌ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഓപ്പണര്‍ ലോകേഷ്‌ രാഹുലും (35 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 51) അര്‍ധ സെഞ്ചുറിയടിച്ചു. വിരാട്‌ കോഹ്ലി (25 പന്തില്‍ 26), ഹാര്‍ദിക്‌ പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരും വെടിക്കെട്ടായി.

Facebook Comments Box