Fri. May 3rd, 2024

കാർഷിക വിളകൾക്ക് വില ഇടിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ കെഎം മാണിയുടെ മന്ത്രി റോഷി അഗസ്റ്റിൻ . റബ്ബറിന് വില ഇടിഞ്ഞു , നെൽ കര്ഷകന് സർവത്ര ദുരിതം . കെഎം മാണി കൊണ്ടു വന്ന റബ്ബർ ഇൻസെൻറ്റീവ് സ്‌കീം കൊണ്ട് കര്ഷകന് ഒരു ഗുണവുമില്ലാത്ത അവസ്ഥ .

By admin Nov 7, 2022 #KCM
Keralanewz.com

കോട്ടയം : കർഷക പാർട്ടിയായ കേരളാ കോൺഗ്രസ് എം , ഇപ്പോൾ ഭരണ കക്ഷി ആണ് . കെഎം മാണി വളർത്തി വലുതാക്കിയ അദ്ദേഹത്തിൻ്റെ ശിഷ്യൻ തന്നെ ആണ് സർക്കാരിലെ പ്രധാന വകുപ്പായ ജലവിഭവം കൈകാര്യം ചെയുന്നത് . എന്നാൽ കർഷക പാർട്ടിയായ കേരളാ കോൺഗ്രസ് എം , ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത് . ഇടത് മുന്നണി യിലെ പ്രധാന വകുപ്പ് കൈ കാര്യം ചെയ്തിട്ടും കർഷകനു ഒരു മെച്ചവുമില്ല എന്നതാണ് പ്രധാന പരാതി . കേരളാ കോണ്ഗ്രസ്സിന്റെ പ്രവർത്തകർ തന്നെ പാർട്ടി വേദികളിൽ പരസ്യമായ വിമർശം ഉയർത്തി കഴിഞ്ഞു . കഴിഞ്ഞ ദിവസം നടന്ന പാർട്ടിയുടെ അടിയന്തര കമ്മിറ്റിയിൽ പ്രധാന നേതാക്കൾക്ക് അടക്കം കടുത്ത വിമർശം ആണ് നേരിടേണ്ടി വന്നത് .

റബ്ബറിന് വില ഇടിവാണ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്നം . ഇടത് മുന്നണി പ്രഖ്യാപിച്ച 200 രൂപ പോയിട്ട് , ബജറ്റിൽ പ്രഖ്യാപിച്ച 170 രൂപ പോലും കര്ഷകന് ലഭിക്കുന്നില്ല എന്നതാണ് പ്രധാന പരാതി . മുന്നണി യിൽ യാധൊരു വിധ സമ്മർദ്ദവും നടത്താതെ ഭരണത്തിന്റെ ആലസ്യത്തിൽ ആണ് പാർട്ട് ലീഡർ എന്ന് പോലും വിമർശം ഉയർന്നു .

നെൽ കർഷകനു വില ലഭിക്കാത്ത സാഹചര്യവും ചർച്ച ആയിട്ടുണ്ട് . കേരളാ കോൺഗ്രസിന് സ്വാധീനം ഉള്ള ആലപ്പുഴ , കുട്ടനാട് , കോട്ടയം ജില്ലകളിൽ നിരവധി കർഷകർ ആണ് പരാതിയുമായി , കഴിഞ്ഞ ദിവസം മാണി ഗ്രൂപ്പിന്റെ പ്രധാന നേതാക്കളെ കണ്ടത് . ഇങ്ങനെയെങ്കിൽ കടുത്ത സമര പരിപാടികളുമായി കർഷക മക്കൾ മുന്നോട്ട് പോകുമെന്നും കേരളാ കോൺഗ്രസ് എം കർഷക യൂണിയൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു .

യാധൊരു വിധ ഉല്പന്നങ്ങൾക്കും വില നൽകുന്നില്ലാത്ത അവസ്ഥ . കൈത ചക്ക , കപ്പ തുടങ്ങിയ ഉലപ്പന്നങ്ങൾക്കും വിലയില്ലാത്ത അവസ്ഥ . റബ്ബർ കർഷകരുടെ പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാണ് , ഇവരുടെ ആവശ്യം . പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിൽ കടുത്ത നടപടികളും സമരങ്ങളും നടത്തുവാൻ ആണ് മാണി ഗ്രൂപ്പിനെ അനുകൂലിക്കുന്ന കർഷക യൂണിയൻ പ്രതിനിധികളുടെ തീരുമാനം .

കൂടാതെ മന്ത്രിയുടെ പേർസണൽ സ്റ്റാഫുമായി ഉണ്ടായ വിവാദങ്ങളിലും അസ്വസ്ഥർ ആണ് ഒരു വിഭാഗം പ്രവത്തകർ . വേണ്ടത്ര ശ്രദ്ധ ഈ കാര്യത്തിൽ പാർട്ടിക്ക് ഉണ്ടായില്ല എന്നും എങ്ങനെയാണ് കേരളാ കോൺഗ്രെസ്സ്കാരൻ അല്ലാത്ത പേർസണൽ സ്റ്റാഫുകൾ കടന്നു കൂടിയത് എന്നും ഇവർ ചോദിക്കുന്നു . പാർട്ടിയുമായി ബന്ധം ഇല്ലാത്ത സ്റ്റാഫുകളെ എത്രയും വേഗം പുറത്താക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു .

Facebook Comments Box

By admin

Related Post