റബ്ബർ കര്ഷകന് വേണ്ടി ശബ്‌ദിക്കാതെ പിജെ ജോസഫ് . ജോസഫ് ഗ്രൂപ്പ് വിടാൻ ഒരുങ്ങി റബ്ബർ കർഷകർ .
തൊടുപുഴ : ഇടുക്കി ജില്ലയുടെ ചെരുവുകളിലെ പ്രധാന കൃഷിയായ റബ്ബർ കർഷകൻ വല്ലാത്ത പ്രതിസന്ധി നേരിടുമ്പോൾ , തൊടുപുഴ എം എൽ എ യും കേരളാ കോൺഗ്രസ് നേതാവുമായ പിജെ ജോസഫ് കർഷകരെ വഞ്ചിച്ചുവെന്ന് ആരോപണവുമായി ഒരു വിഭാഗം , ജോസഫ് വിഭാഗം നേതാക്കൾ തൊടുപുഴയിൽ യോഗം ചേർന്നു . കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്ന്റെ പ്രവർത്തകർ ആണ് സ്വന്തം പാർട്ടിക്കെതിരെ നിലപാട് എടുത്തത് . ശത്രു വിഭാഗമായ , മാണി ഗ്രൂപ്പിലെ സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമര പരിപാടികൾ നടത്തുവാനും ഇവർ ആലോചിക്കുന്നു . പരമാവധി സമ്മർദ്ദം സർക്കാരിലും , മന്ത്രി സഭയിലും നടത്തി കർഷകന് നേട്ടം ഉണ്ടാക്കണം എന്നാണ് ഇവരുടെ ആവശ്യം . എന്നാൽ പിജെ ജോസഫ് , മോൻസ് ജോസഫ് എന്നീ നേതാക്കൾ ഈ വിഷയത്തിൽ വേണ്ട ജാഗ്രത കാണിച്ചില്ല എന്നാണ് ഇവരുടെ പരാതി . മറ്റു പാർട്ടികളിലെ കർഷകരുമായി ചേർന്ന് സമാന വിഷയത്തിൽ സമര പരിപാടികൾ നടത്താൻ ആണിവരുടെ തീരുമാനം