Sun. May 19th, 2024

ലോകസഭാ സീറ്റിൽ ഉടക്കി , യു ഡീ എഫ് വിടാൻ ജോസഫ് വിഭാഗം . കോട്ടയവും, ഇടുക്കിയും, പത്തനംതിട്ടയും ചോദിക്കും . 3 സീറ്റ് കോൺഗ്രസ് നൽകിയില്ലായെങ്കിൽ ബിജെപി മുന്നണിയിലേക്ക് . 4 സീറ്റും രാജ്യ സഭാ സീറ്റുമാണ് ബിജെപിയുടെ വാഗ്ദാനം .

By admin Apr 3, 2023 #bjp #PJ Joseph
Keralanewz.com

തൊടുപുഴ : കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം യു ഡീ എഫ് വിട്ടേക്കും . ലോക്‌സഭാ സീറ്റിനെ ചൊല്ലി തർക്കമുണ്ടാക്കി മുന്നണി വിട്ട് , എൻ ഡീ എ യിൽ ചേരാനാണത്രെ നേതാക്കൾക്ക് താല്പര്യം . കത്തോലിക്കാ സഭയിലെ ഒരു രൂപതയുടെ സമ്മർദ്ദവും ഈ നീക്കത്തിന് പിന്നിലുണ്ട് എന്ന് പറയപ്പെടുന്നു .

യു ഡീ എഫിനോട് മൂന്നു സീറ്റ് നല്കണം എന്ന് , പിജെ ജോസഫ് വിഭാഗം ആവശ്യപ്പെടും . എന്നാൽ ഒരു സീറ്റ് പോലും നൽകാനാവില്ല എന്നാണ് കൊണ്ഗ്രെസ്സ് നിലപാട് . മാത്രമല്ല ഉമ്മൻ ചാണ്ടി വിഭാഗം നിർജീവമായപ്പോൾ പഴയതു പോലെ പിജെ ജോസഫിന് യു ഡി എഫിൽ ഒരു വിലയുമില്ലാതായി. യു ഡീ എഫ് മീറ്റിങ്ങുകളിൽ പിജെ ജോസെഫിനോ മോൻസ് ജോസേഫിനോ ഒരു വിലയും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത് . പ്രധാന പെട്ട മീറ്റിങ്ങുകൾ പോലും അറിയിക്കാത്ത അവസ്ഥയിലും ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തിൽ ആണ് . വൈക്കം സത്യാഗ്രഹവുമായി ബന്ധപെട്ടു നടന്ന മീറ്റിങ്ങിൽ പിജെ ജോസഫ് പ്രത്യേക ക്ഷണം പ്രതീക്ഷിച്ചിരുന്നു . തന്റെ ദൂതൻ വഴി ഈ വിവരം വി ഡീ സതീശനെ അറിയിച്ചുവെങ്കിലും സതീശൻ ചിരിച്ചു തള്ളുകയാണ് ഉണ്ടായത് .

എന്നാൽ ബിജെപി യുമായി അടുക്കാൻ ശ്രമിക്കുന്ന എന്ന വിവരം കെപിസിസി ക്കു ലഭിച്ചതിനാൽ ആണ് , പിജെ ജോസഫിനെ ഒഴിവാക്കിയതെന്നാണ് ഒരു വിഭാഗം കൊണ്ഗ്രെസ്സ് നേതാക്കൾ പറയുന്നത് . മലബാർ മേഖലയിലെ മെത്രാൻ മധ്യസ്ഥത നിന്നു ബിജെപിയുമായി ജോസഫ് വിഭാഗം ചർച്ച നടത്തി എന്നാണ് അറിയുവാൻ സാധിച്ചത് . യു ഡീ എഫ് ഇൽ മൂന്നു സീറ്റ് മത്സരിക്കാൻ ചോദിച്ചു പ്രശ്നം ഉണ്ടാക്കി മുന്നണി വിടുവാനാണ് ഇപ്പോൾ ജോസഫ് വിഭാഗംആലോചിക്കുന്നത് .

ബിജെപി മുന്നണിയിൽ ചേർന്നാൽ , കണ്ണൂർ , ഇടുക്കി , കോട്ടയം , പത്തനംതിട്ട സീറ്റുകൾ ജോസഫിന് നൽകാം എന്നുള്ളതാണ് ധാരണയത്രെ . കണ്ണൂരിൽ , മുൻ ഇരിഞ്ഞാലക്കുട എം എൽ എ തോമസ് ഉണ്ണിയാടനും , കോട്ടയം സീറ്റിൽ കടുത്തുരുത്തി എം എൽ എ മോൻസ് ജോസ്ഫ്ഉം , ഇടുക്കിയിൽ പിജെ ജോസഫും , പത്തനംതിട്ട സീറ്റിൽ മുൻ എംപി പിസി തോമസും ആണ് , ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്ന സ്ഥാനാർത്ഥികൾ . ഒരു പക്ഷെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാജ്യസഭാ സീറ്റും , കേന്ദ്ര സഹ മന്ത്രി സ്ഥാനവും , മേഘാലയ ഗവർണ്ണർ സ്ഥാനവും ആണ് ജോസഫ് വിഭാഗത്തിനുള്ള ഓഫർ എന്നാണ് ബിജെപി യുടെ ഒരു സംസ്ഥാന നേതാവ് ഞങ്ങളോട് പ്രതികരിച്ചത് .

ഈ ഒരു നീക്കത്തിലൂടെ ക്രിസ്ത്യൻ ബെൽറ്റിലേക്കുള്ള കടന്നു കയറ്റം ആണ് ബിജെപി പ്രതീക്ഷിക്കുന്നത് . എന്നാൽ ഈ വിഷയത്തിൽ ജോസഫ് വിഭാഗം നേതാക്കൾ പ്രതികരിക്കാൻ തയാറായിട്ടില്ല . കാരണം , ജോസഫ് വിഭാഗം വിമത നേതാക്കളായ ഫ്രാൻസിസ് ജോർജ് , ജോണി നെല്ലൂർ എന്നിവർക്ക് കൂടി എന്തെങ്കിലും സ്ഥാനങ്ങൾ നൽകിയാൽ മാത്രമേ പാർട്ടി പിളരാതെ എൻ ഡീ എ യിൽ ലയിക്കുവാൻ സാധിക്കൂ . എന്നാൽ പിജെ ജോസഫ് എംപി ആയാൽ തൊടുപുഴയിൽ ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകാം എന്ന രീതിയിലാണിപ്പോൾ ചർച്ച പുരോഗമിക്കുന്നത് . പിജെ ജോസഫിന് ആവട്ടെ അദ്ദേഹത്തിന്റെ പുത്രനെ മത്സരിപ്പിക്കാനും താല്പര്യമുണ്ട് .

Facebook Comments Box

By admin

Related Post