മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവിറങ്ങി.18 ലക്ഷം രൂപയോളും ലഭിക്കും.
മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിറങ്ങി.
പൊളിറ്റിക്കല്‍ സെക്രട്ടറി ആയി ജോലി ചെയ്ത കാലയളവിലെ പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിച്ച് മാര്‍ച്ച് 29 – നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. 3,88,089 രൂപയാണ് ഗ്രാറ്റുവിറ്റിയായി ലഭിക്കുക. കൂടാതെ പെന്‍ഷന്‍ കമ്യൂട്ടേഷനായി 6,44,156 രൂപയും ലഭിക്കും. പ്രതിമാസം 12, 090 രൂപയാണ് പെന്‍ഷന്‍.ആറു വര്‍ഷമാണ് പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ജോലി ചെയ്തത്. 2016 ജൂണ്‍ മുതല്‍ 2022 ഏപ്രില്‍ വരെയാണിത്.
Facebook Comments Box